തൊഴിൽ വിപണി പരിഷ്കാരം: ഇന്ത്യക്ക് ജി20 പ്രശംസ
text_fieldsഹാംബർഗ് (ജർമനി): സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിലും തൊഴിൽ വിപണി പരിഷ്കരണത്തിലും ഇന്ത്യക്ക് ജി20 ഉച്ചകോടിയുടെ പ്രശംസ. സുസ്ഥിര വികസനത്തിലും സമഗ്ര വളർച്ചയിലും ആഗോള സമ്പദ്ഘടനക്ക് ഇന്ത്യ മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ഉച്ചകോടി അംഗീകരിച്ച കർമപദ്ധതി രേഖയിൽ പറയുന്നു.
ഇലക്ട്രോണിക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ ആഗോള സാമ്പത്തിക മാന്ദ്യം കുറക്കാൻ സഹായിച്ചിട്ടുണ്ട്. തൊഴിൽ വിപണി പരിഷ്കരണത്തിലൂടെ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സഹായിച്ചിട്ടുണ്ട്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യവും വർധിപ്പിച്ചു. വ്യാപാരം സുഗമമാക്കാൻ ഇതുവഴി സാധിച്ചെന്ന് രേഖയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.