അഭിമാനം; ജി20 അധ്യക്ഷസ്ഥാനത്തെക്കുറിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യക്ക് 'അമൃത കലിൽ 'ജി20 യുടെ അധ്യക്ഷ സ്ഥാനം ലഭിച്ചുവെന്നും ഇതൊരു സുവർണാവസരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ജി20യുടെ മുദ്രാവാക്യമായി ഇന്ത്യ മുന്നോട്ട് വെക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
'ഇന്ത്യക്ക് ജി20 അധ്യക്ഷസ്ഥാനം ലഭിച്ചതിൽ അഭിമാനിക്കുന്നു എന്ന് കാണിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ തനിക്ക് കത്തയച്ചിട്ടുണ്ട്. അമൃത കലിൽ ഇന്ത്യക്ക് ഈ അവസരം കൈവന്നിരിക്കുന്നു.' -പ്രധാനമന്ത്രി പറഞ്ഞു.
ജി20 അധ്യക്ഷസ്ഥാനം നമുക്ക് ഒരു അവസരമാണ്. നമ്മൾ ആഗോളനന്മക്കും സമാധാനത്തിനും ശ്രദ്ധ നൽകണം. ഐക്യമോ സുസ്ഥിരവികസനമോ ആവട്ടെ ഇത്തരം വെല്ലുവിളികൾക്ക് ഇന്ത്യയുടെ പക്കൽ പരിഹാരമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
നവംബർ 16ന് നടന്ന ബാലി ഉച്ചകോടിയുടെ സമാപനച്ചടങ്ങിലാണ് ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിദോദോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധ്യക്ഷസ്ഥാനം കൈമാറിയത്. ലോകം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയിൽ, ലോകത്തെ വികസനത്തിലേക്ക് നയിക്കുന്നതും പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ പ്രകൃതി വിഭവങ്ങളുടെ വിതരണം ലക്ഷ്യംവെക്കുന്നതുമായ നയപരിപാടികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.