പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ ഇന്ത്യ കൈവരിച്ചു; ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ഇന്ത്യ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് മാത്രമല്ല, അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ശക്തമായ നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്. എൽ.ഇ.ഡി ൈലറ്റുകൾക്ക് പ്രചാരം നൽകിയതോടെ വർഷത്തിൽ 3.8 കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറക്കാൻ കഴിഞ്ഞു. എട്ടുകോടി കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുപ്പുകൾ വിതരണം ചെയ്തതായും മോദി പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികുകളുടെ നിരോധനം പോലെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. വനമേഖല കൂട്ടുകയും മറ്റും ചെയ്തു. പരിസ്ഥിതിയോട് ഇണങ്ങിയ പരമ്പരാഗത ജീവിതശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
കാർബൺ വികിരണം പരമാവധി കുറച്ചുകൊണ്ടുള്ള വികസനരീതികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. അതിലൂടെ പാരിസ് കരാറിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടുണ്ട്. ഇന്ത്യ കാർബൺ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുകയും വരുംതറമുറക്ക് ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചുവരികയാണ്. 2022ലാണ് ഇത് ലക്ഷ്യമിടുന്നതെങ്കിലും അതിനുമുമ്പായി 175 ജിഗാവാട്ട് പുനരുപയോഗ ഉൗർജത്തിൽ എത്തിച്ചേരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 2030ൽ ഇത് 450 ജിഗാവാട്ടാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിദുരന്തങ്ങളിൽ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളെയാണ്ഇതേറ്റവും കൂടുതൽ ബാധിക്കുന്നത്. പുതിയ സാേങ്കതിക വിദ്യാരംഗത്ത് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകണം. മാനവികതയെ കൂടുതൽ സമ്പന്നമാക്കുന്നതിന് വികസ്വര രാജ്യങ്ങൾ ധനസഹായം നൽകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി േമാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.