മോദി പ്രഭാവമില്ല; ഗഡ്കരി കേന്ദ്രനേതൃത്വം ഏറ്റെടുക്കണമെന്ന് ശിവസേന
text_fieldsമുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് വിജയം നേടാനാവില്ലെന്നും ജയിക്കാനുള്ള അവസരം പ്രധാനമ ന്ത്രി നരേന്ദ്രമോദി നഷ്ടപ്പെടുത്തിയെന്നും ശിവസേന. 2014 ൽ മോദി തരംഗമാണ് പ്രവർത്തിച്ചത്. അന്ന് കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന് വോട്ടർമാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ചിത്രം മാറി. അതേ സമയം ഛത്തീസ്ഗഢ്, മധ്യപ് രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലെ വിജയത്തോടെ രാഹുല്‍ ഗാന്ധി ശക്തനായി എന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് സാമ്നയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
മോദിയുടെ പ്രഭാവം മങ്ങികഴിഞ്ഞു. ഇൗ സാഹചര്യത്തിലും രാഹുൽ ഗാന്ധിയുടെ നേതൃത്വം മോദിയെ മറികടക്കുന്നില്ല. എങ്കിലും ജനപ്രീതിയും ബി.ജെ.പി സർക്കാറിനെതിരായ ജനവികാരവും മുതലെടുക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായപ്പോള്‍ സ്വരം മാറ്റിയുള്ള നിതിൻ ഗഡ്കരിയുടെ പ്രതികരണം ബി.ജെ.പിക്കെതിരായ തരംഗമാണ് നിലവിലെന്നതിെൻറ ആദ്യ സൂചനയാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കും ഒരുപോലെ സ്വീകാര്യനായ നേതാവാണ് നിതിൻ ഗഡ്കരി. 2019-ല്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ ശിവസേന പിന്തുണക്കുമെന്നും സഞ്ജയ് റൗത്ത് പറയുന്നു.
ഗഡ്കരി ദേശീയ അധ്യക്ഷനായിരുന്ന സമയത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു. എന്നാൽ പൂർത്തി ഗ്രൂപ്പ് അഴിമതി കേസിൽ നിരവധി ആരോപണങ്ങൾ ഗഡ്കരിക്കെതിരെ ഉയർത്തിയാണ് രണ്ടാം തവണ അദ്ദേഹത്തിന് അധ്യക്ഷ സ്ഥാനം നിഷേധിച്ചത്. ഒരു തവണകൂടി ഗഡ്കരി ഈ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും റൗത്ത് അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.