ഗുജറാത്ത് മന്ത്രിസഭയിൽ വകുപ്പുതർക്കം; ഉപമുഖ്യമന്ത്രി ചുമതലയേറ്റില്ല
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ വീണ്ടും അധികാരത്തിലെത്തിയ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ വകുപ്പുതർക്കം. മുതിർന്ന നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി നിതിൻ പേട്ടലാണ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയത്. വെള്ളിയാഴ്ച മറ്റു മന്ത്രിമാർ ചുമതലയേറ്റപ്പോൾ, അദ്ദേഹം മാറിനിന്നു. മാത്രമല്ല, സർക്കാർ അനുവദിച്ച വാഹനം തിരിച്ചയച്ച നിതിൻ പേട്ടൽ, സ്വന്തം കാറാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ സർക്കാറിൽ ധനം, നഗര വികസനം, ഭവനം, പെട്രോകെമിൽക്കൽസ് എന്നീ വകുപ്പുകളാണ് നിതിൻ പേട്ടൽ ൈകകാര്യം ചെയ്തിരുന്നത്. ഇത്തവണയും ഇൗ വകുപ്പുകൾതന്നെ വേണമെന്നാണ് ആവശ്യം. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വകുപ്പു വിഭജനത്തിൽ ഇൗ വകുപ്പുകൾ അനുവദിച്ചില്ല.
സംസ്ഥാനത്തെ പാട്ടീദാർമാർ സംവരണ സമരത്തിലൂടെ മുൻ സർക്കാറിനെ പിടിച്ചുകുലുക്കിയപ്പോൾ സമുദായ താൽപര്യം മറന്ന് പാർട്ടിക്കും സർക്കാറിനുമൊപ്പം ഉറച്ചുനിന്നയാളാണ് നിതിൻ പേട്ടൽ. വിജയ് രൂപാനിയുടെ പ്രകടനം മോശമായതിനാൽ തനിക്ക് മുഖ്യമന്ത്രിപദം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജൈന സമുദായക്കാരനായ രൂപാനിക്ക് അമിത് ഷായുമായുള്ള അടുപ്പംകാരണം രണ്ടാമൂഴം ലഭിച്ചു. ഇതിൽ നിതിൻ പേട്ടൽ അസ്വസ്ഥനാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പുകൾ നൽകാെത ഒതുക്കിയത്.
നിതിൻ പേട്ടലിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ഭൂപേന്ദ്രസിങ്, ജിത്തു വഖാനി തുടങ്ങിയവർ വെള്ളിയാഴ്ച ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രശ്നം തുടരുന്നത് സൂറത്ത്, വേഡാദര മേഖലയിൽ ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കും. വകുപ്പു വിഭജനത്തിൽ വിവേചനമുണ്ടായെന്ന് വഡോദര മേഖലയിലെ എം.എൽ.എമാർ ആരോപിക്കുന്നു. ഇവരും പ്രതിഷേധം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.