മോദിക്ക് നെതന്യാഹുവിെൻറ സമ്മാനം; കടൽവെള്ളം ശുദ്ധീകരിക്കുന്ന ജീപ്പ് എത്തിച്ചു
text_fieldsജറൂസലം: ഇന്ത്യ സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് അപൂർവ ഉപഹാരം. കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ സന്ദർശിച്ചപ്പോൾ മോദിയുടെ ശ്രദ്ധയാകർഷിച്ച ഗാൽ മൊബൈൽ ജീപ്പാണ് നെതന്യാഹു ഇന്ത്യയിലെത്തിച്ചത്.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഇസ്രായേലി സാേങ്കതിക വിദ്യയുള്ളതാണ് ജീപ്പ്. ഇസ്രായേലിലെ ഒൽഗ ബീച്ചിൽ ഇരുനേതാക്കളും ജീപ്പിൽ സഞ്ചരിച്ചിരുന്നു. പ്രളയം, ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തമുണ്ടാകുേമ്പാഴും മറ്റ് അടിയന്തര സന്ദർഭങ്ങളിലും ജീപ്പിൽ കുടിവെള്ളം ഉൽപാദിപ്പിക്കാൻ കഴിയും.
ഇസ്രായേൽ കമ്പനിയായ ഗാൽ വികസിപ്പിച്ചെടുത്ത ജീപ്പിന് ദിവസം 20,000 ലിറ്റർ കടൽവെള്ളം ശുദ്ധീകരിക്കാനാകും. നദീജലമാണെങ്കിൽ 80,000 ലിറ്ററും ശുദ്ധീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.