ഗൽവാൻ: ചൈനയുടെ അവകാശവാദം വീണ്ടും നിരാകരിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഗൽവാൻ താഴ്വരയുടെ പരമാധികാരം സംബന്ധിച്ച ചൈനീസ് അവകാശവാദം ശക്തിയുക്തം നിരാകരിച്ച് ഇന്ത്യ. ചൈനയുടെ തന്നെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ അവരുടെ അവകാശവാദമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
അതിരുകടന്ന അവകാശവാദം അംഗീകരിക്കാനാവില്ല. സംഘർഷമുണ്ടായ സ്ഥലത്ത് ദീർഘകാലമായി സൈന്യം പട്രോളിങ് നടത്തുന്നതാണ്. താഴ്വര കൈയേറാനുള്ള ചൈനയുടെ ശ്രമം സേന സമയോചിത പ്രതികരണത്തിലൂടെ ഇല്ലാതാക്കിയിട്ടുമുണ്ട്.
മേയ് മധ്യത്തോടെ ചൈന അതിർത്തി ലംഘനത്തിന് ശ്രമം നടത്തുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുണ്ടാക്കിയ ധാരണ ചൈന മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.