ഗൽവാൻ സംഘർഷം: വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് വിവരാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: 2020ൽ ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ പരിക്കേറ്റ ചൈനീസ് സൈനികരുടെ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ.
വിവരങ്ങൾ ആവശ്യപ്പെട്ട് അഖന്ദ് എന്നയാൾ നൽകിയ വിവരാവകാശ അപ്പീലിലാണ് കമീഷൻ ഉത്തരവ്. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ വിവരങ്ങളും സംഘർഷത്തിനുശേഷം ഇന്ത്യൻ സൈനികരെ കാണാതായിട്ടുണ്ടോ എന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ആരാഞ്ഞിരുന്നു.
ആവശ്യപ്പെട്ടത് നിയമത്തിന്റെ സെക്ഷൻ 8(1)(ജെ) പ്രകാരം മൂന്നാംകക്ഷി വിവരങ്ങളാണെന്നും പുറത്തുവിടാനാകില്ലെന്നും സൈന്യം അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിഷയങ്ങളാണെന്നും സൈന്യം ചൂണ്ടിക്കാട്ടി. പൊതുജനതാൽപര്യമുള്ള വിഷയമാണെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും സൈന്യത്തിന്റെ നിലപാട് കമീഷൻ ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.