Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Naga Shaurya
cancel
camera_alt

നാഗ ശൗര്യ

Homechevron_rightNewschevron_rightIndiachevron_rightനടൻ നാഗ ശൗര്യയുടെ...

നടൻ നാഗ ശൗര്യയുടെ ഫാംഹൗസിൽ ചൂതാട്ടം; തെന്നിന്ത്യൻ സിനിമയിലെ 20 സെലിബ്രിറ്റികൾ അറസ്റ്റിൽ

text_fields
bookmark_border

ഹൈദരാബാദ്​: നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഫാംഹൗസിൽ തെലങ്കാന പൊലീസ് നടത്തിയ റെയ്​ഡിൽ, ചൂതാട്ടത്തിൽ ഏർപ്പെട്ട നിരവധി വൻകിടക്കാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന്​ പണവും ഫോണുകളും പിടിച്ചെടുത്തു.

ഫാംഹൗസിൽ ചൂതാട്ടം നടത്തിയതിന്​ ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് നിരവധി മൊബൈൽ ഫോണുകളും 24 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

'രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫാംഹൗസിൽ റെയ്ഡ് നടത്തിയത്. ഹൈദരാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസ് കാസിനോയാക്കി മാറ്റിയതായി വിവരം ലഭിച്ചിരുന്നു.

ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വമ്പന്മാർ ഇവിടം സ്​ഥിരം സന്ദർശിക്കുകയും ചൂതാട്ടം നടത്തുകയും ചെയ്യാറുണ്ട്​. ഇതിൽ ഉന്നത രാഷ്​ട്രീയക്കാരും വ്യവസായികളുമുണ്ടെന്ന്​ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, പൊലീസ് റെയ്ഡ് ചെയ്ത ഫാംഹൗസ് പ്രശസ്ത ടോളിവുഡ് നടൻ നാഗ ശൗര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു. എന്നാൽ, സംഭവത്തെക്കുറിച്ച് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamblingNaga Shourya
News Summary - Gambling at actor Naga Shourya's farm house; 20 South Indian celebrities arrested
Next Story