‘ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്’; എ.എൻ. ഷംസീറിന് കോടതി നോട്ടീസ്
text_fieldsമുംബൈ: ചാനൽ ചർച്ചയിൽ ഗാന്ധിയെ കൊന്നത് ആർ.എസ്.എസുകാരാണെന്ന് പറഞ്ഞതിന് തലശ്ശേരി എം.എൽ.എയും സി.പി.എം നേതാവുമായ എ.എൻ. ഷംസീറിന് എതിരെ ഭാരതീയ സിന്ധു സഭ ജനറൽ സെക്രട്ടറി രാധാക്രിഷിൻ ഭാഗിയ ബോംബെ കോടതി വഴി നോട്ടീസയച്ചു. ജൂൺ 18ന് പ്രമുഖ ഇംഗ്ലീഷ് ചാനലിലെ ചർച്ചയിലാണ് ഗാന്ധിയെ കൊന്നത് ആർ.എസ്.എസാണെന്ന് ഷംസീർ പറഞ്ഞതായി മുൻ റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ രാധാക്രിഷിൻ ഭാഗിയ ആരോപിക്കുന്നത്.
70 വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു കോടതിയിലും ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ലോകമറിയുന്ന സന്നദ്ധ സംഘടനയുടെ ചുമലിൽ കുറ്റം ചാർത്തുന്നത് േവദനിപ്പിക്കുന്നതായും ഭാഗിയ പറഞ്ഞു.
15 ദിവസത്തിനകം ഷംസീർ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അേതസമയം, നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതയായും ഷംസീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.