Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിജിയെ...

ഗാന്ധിജിയെ പിന്തുടരുന്നവർ ഗോഡ്​സേക്കൊപ്പം; ​നിതീഷിനെതിരെ പ്രശാന്ത്​ കിഷോർ

text_fields
bookmark_border
prashanth-kishore.jpg
cancel

ഭോപാൽ: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതിഷ്​ കുമാറി​​െൻറ എൻ.ഡി.എ സഖ്യത്തെ ചോദ്യം ചെയ്​ത്​ തെരഞ്ഞെ ടുപ്പ്​ തന്ത്രജ്ഞനും മുൻ ജെ.ഡി.യു നേതാവു​മായ പ്രശാന്ത്​ കിഷോർ. ജെ.ഡി.യുവിന്​ എൻ.ഡി.എയുമായി സഖ്യം ചേരേണ്ട ആവശ്യമ െന്താണെന്നും 2005ൽ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായിരുന്ന ബിഹാർ ഇ​േപ്പാഴും അങ്ങനെ തന്നെ തുടരുകയാണെന്നും പ്ര ശാന്ത്​ കിഷോർ തുറന്നടിച്ചു. സംസ്ഥാനത്തി​​െൻറ വികസനവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനും അദ്ദേഹം ക്ഷണിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും പരസ്യമായി സംസാരിച്ചതി​​െൻറ പേരിൽ ജെ.ഡി.യുവിൽ നിന്ന്​ പുറത്താക്കപ്പെട്ട പ്രശാന്ത്​ കിഷോർ ത​​െൻറ ഭാവി പരിപാടി വിശദീകരിക്കു​േമ്പാഴായിരുന്നു നിതീഷ്​ കുമാറിനെയും പാർട്ടിയെയും വിമർശിച്ചത്​.

‘നിതീഷ്​ കുമാറുമായി നല്ല ബന്ധം തുടരുകയാണ്​. അദ്ദേഹത്തോട്​ ബഹുമാനമുണ്ട്​. അദ്ദേഹത്തി​​െൻറ തീരുമാനങ്ങളെ ഞാൻ ചോദ്യം ചെയ്യില്ല’. ഗാന്ധിജിയുടെ ആ​ശയങ്ങൾ താനും പാർട്ടിയും എന്നും മുറുകെ പിടിക്കുമെന്നായിരുന്നു അദ്ദേഹം മുമ്പ്​ പറഞ്ഞിരുന്നത്​. എന്നാൽ ഇന്ന്​​ ഗോഡ്​സേയെ പിന്തുണക്കുന്നവരുമായാണ്​ അദ്ദേഹത്തി​​െൻറ കൂ​ട്ടെന്നും ജെ.ഡിയുവി​​​െൻറ ബി.ജെ.പിയുമായുള്ള സഖ്യം പരാമർശിച്ചുകൊണ്ട്​ പ്രശാന്ത്​ കിഷോർ പറഞ്ഞു.

​പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതിന്​ ശേഷം സംസ്ഥാനത്ത്​ ഫെബ്രുവരി 20ന്​ ആരംഭിക്കുന്ന ‘ബാത് ബിഹാർ കി’ എന്ന ​പ്രചരണ പരിപാടി പ്രഖ്യാപിച്ച്​ സംസാരിക്കുകയായിരുന്നു ​പ്രശാന്ത്​ കിഷോർ.​ ബിഹാറി​െന രാജ്യത്തെ മികച്ച പത്ത്​ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ്​ പരിപാടിയുടെ ലക്ഷ്യം. അടുത്ത 100 ദിവസം കൊണ്ട് ഇതിനായി​ സംസ്ഥാനത്തെ ഒരു കോടി യുവാക്കളെ ഒരുമിച്ചുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത്​ സംസാരിച്ചതി​​െൻറ പേരിൽ ജെ.ഡി.യുവിൽ നിന്ന്​ പുറത്താക്കപ്പെട്ട മുൻ രാജ്യസഭാംഗം പവൻ കെ. വർമയും അദ്ദേഹ​േത്താടൊപ്പമുണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarjdumalayalam newsindia newsprashanth kishore
News Summary - Gandhi followers stands with Godse’s said Prashanth kishore -india news
Next Story