ഗാന്ധിനഗറിൽ ഇൗസി വാക്കോവറിന് അമിത്ഷാ
text_fieldsഗാന്ധിനഗർ: പാർട്ടിയുടെ തലമുതിർന്ന നേതാവ് എൽ.കെ. അദ്വാനിയിൽന ിന്ന് ഗാന്ധിനഗർ പിടിച്ചുവാങ്ങുേമ്പാൾ ദേശീയ അധ്യക്ഷൻ അമിത് ഷാക്ക ് ഒറ്റ ലക്ഷ്യമേയുള്ളൂ, ഇൗസി വാക്കോവറിൽ പാർലമെൻറിലെത്തുക. പാർട്ടി ക്ക് ജയം അനായാസമാക്കിയ ചരിത്രമുള്ള മണ്ഡലത്തിൽ പത്രിക നൽകിയാൽ രാജ്യം മുഴുവൻ ഓടിനടന്ന് പാർട്ടിയെ നയിക്കുകയുമാകാം.
ആറു തവണ മ ണ്ഡലത്തെ പ്രതിനിധാനംചെയ്തപ്പോഴും എൽ.കെ. അദ്വാനിക്കെതിരെ പോരാ ടാൻ ശേഷിയുള്ള, പ്രാദേശിക വേരുകളുള്ള പാർട്ടി നേതാക്കളെ കിട്ടാതായ പ്പോഴാണ് മുൻ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി.എൻ. ശേഷനെയും നടൻ രാജേഷ് ഖന്നയെയും മുൻ ഡി.ജി.പി പി.കെ. ദത്തയെയുമൊക്കെ രംഗത്തിറങ്ങി കോൺഗ്രസ് പരീക്ഷിച്ചത്. എന്നിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഇത്തവണ പ്രാദേശിക, സാമുദായിക പരിഗണനവെച്ചുള്ള സ്ഥാനാർഥിയെത്തന്നെ രംഗത്തിറക്കി കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്.
ഗാന്ധിനഗർ നോർത്ത് സീറ്റിലെ കോൺഗ്രസ് എം.എൽ.എ സി.ജെ. ചാവ്ഡയാണ് അമിത് ഷായുടെ എതിരാളി. വെറ്ററിനറി ഡോക്ടറായ ഇദ്ദേഹം ഠാകുർ സമുദായക്കാരനാണെന്നത് അനുകൂല ഘടകമായി പാർട്ടി വിലയിരുത്തുന്നു. നഗര കേന്ദ്രീകൃത വോട്ടർമാരിൽ സ്വാധീനമുള്ളയാളെ വേണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയാണ് നേതൃത്വം ചാവ്ഡയെ വൻ ദൗത്യത്തിന് നിയോഗിച്ചത്.
ഗുജറാത്തിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ് ഗാന്ധിനഗർ (19.2 ലക്ഷം). ഗാന്ധിനഗർ നോർത്ത്, കലോൾ, സനദ്, ചത്ലോദിയ, വെജൽപുർ, നരൺപുര, സബർമതി എന്നിവയാണ് നിയമസഭ മണ്ഡലങ്ങൾ. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗർ നോർത്തും കലോളും കോൺഗ്രസിനെ തുണച്ചപ്പോൾ മറ്റ് അഞ്ചെണ്ണവും ബി.ജെ.പിക്കൊപ്പമായിരുന്നു.
‘‘ഗാന്ധി നഗറിലെ പോരാട്ടം ചാവ്ഡയും അമിത് ഷായും തമ്മിലല്ല, കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് എന്നാണ് പറയേണ്ടത്. അദ്ദേഹം ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണെങ്കിൽ എന്തിനാണ് ഗുജറാത്തിലെ സുരക്ഷിത മണ്ഡലം തന്നെ തെരഞ്ഞെടുത്തത്. വെല്ലുവിളി ഉയർത്തുന്ന മണ്ഡലത്തിൽ മത്സരിക്കാമായിരുന്നില്ലേ?’’-ചാവ്ഡയുടെ ചോദ്യമാണിത്. ഗാന്ധിനഗറിൽ തങ്ങൾ നടത്തിയ മെഗാ റാലിയിൽ പങ്കെടുത്ത ജനലക്ഷങ്ങൾ ഗുജറാത്തിൽ മാറ്റത്തിെൻറ അലയൊലികൾ സൃഷ്ടിച്ചതിെൻറ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. അമിത് ഷാ നിയമസഭയിലേക്ക് ഒന്നിലേറെ തവണ ജയിച്ച മണ്ഡലങ്ങളും ഗാന്ധിനഗറിെൻറ കീഴിലാണ്. മുമ്പ് മത്സരിച്ച അദ്വാനിയും വാജ്പേയിയുമെല്ലാം മണ്ഡലത്തിന് പുറത്തുനിന്നുള്ളവരായിരുന്നു.
മണ്ഡലത്തിൽ പരിഹരിക്കപ്പെടാത്ത അടിസ്ഥാന പ്രശ്നങ്ങളിൽ ഉൗന്നിയാണ് കോൺഗ്രസ് പ്രചാരണം. കുടിവെള്ളം, വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് മണ്ഡലം നേരിടുന്ന മുഖ്യ പ്രശ്നങ്ങളെന്ന് കോൺഗ്രസ് വക്താവ് മനിഷ് ദോഷി ചൂണ്ടിക്കാട്ടുന്നു. ഇത്തവണ മണ്ഡലം ചരിത്രം തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെൻറ വിശ്വസ്തൻ ഹർഷദ് പട്ടേലിനെയാണ് അമിത് ഷാ പ്രചാരണ ചുമതല ഏൽപിച്ചിരിക്കുന്നത്. ഇതിനകം രണ്ട് റോഡ് ഷോകൾ സംഘടിപ്പിച്ചു. ഠാകുർ സമുദായം കഴിഞ്ഞാൽ പട്ടീദാറുകളാണ് മണ്ഡലത്തിൽ കൂടുതൽ വോട്ടർമാരുള്ള സമുദായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.