Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗാന്ധിജി അവരുടേതല്ല,...

'ഗാന്ധിജി അവരുടേതല്ല, നാം ഓരോരുത്തരുടേതുമാണ്'

text_fields
bookmark_border
Gandhiji is not theirs, we are each
cancel
camera_alt

1.തീ​വെ​ക്ക​പ്പെ​ട്ട ഗാ​ന്ധി​ മ​ഹ​ലി​നു മു​ന്നി​ലു​യ​ർ​ത്തി​യ ബോ​ർ​ഡ്​ 2.റൂ​ഹെ​ൽ

ഇ​സ്​​ലാം

'ഗാ​ന്ധി​ജി പ​ഴ​ഞ്ച​നാ​യെ​ന്നും തി​ര​സ്​​ക​രി​ക്ക​ണ​മെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ടാ​വാം, പ​ക്ഷേ ഓ​ർ​ക്കു​ക- അ​തു പ​റ​യാ​ൻ ഗാ​ന്ധി​ജി അ​വ​രു​ടേ​ത​ല്ല, ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടേ​യു​മാ​ണ്'. ര​ക്ത​സാ​ക്ഷ്യ​ത്തി​നു ശേ​ഷം ജ​ന്മ​ദേ​ശ​ത്ത്​ അ​വ​മ​തി​ക്ക​പ്പെ​ടു​ക​യും ഘാ​ത​ക​ർ വാ​ഴ്​​ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ അ​മേ​രി​ക്ക​യി​ലി​രു​ന്ന്​ ഗാ​ന്ധി​പാ​ഠ​ങ്ങ​ളെ നെ​ഞ്ചോ​ട്​ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ വം​ശ​ജ​ൻ റൂ​ഹെ​ൽ ഇ​സ്​​ലാ​മും കു​ടും​ബ​വും.

റൂ​ഹെ​ലി​നെ ന​മു​ക്ക​റി​യാം. ക​ഴി​ഞ്ഞ മേ​യ്​ മാ​സം യു.​എ​സി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ്​ ഫ്ലോ​യി​ഡി​‍െൻറ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ബ്ലാ​ക്​​ലൈ​വ്​​സ്​ മാ​റ്റ​ർ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ത​‍െൻറ ജീ​വി​ത​മാ​ർ​ഗ​മാ​യ ഗാ​ന്ധി​മ​ഹ​ൽ എ​ന്ന ഭോ​ജ​ന​ശാ​ല തീ​വെ​ക്ക​പ്പെ​ട്ട​പ്പോ​ൾ കെ​ട്ടി​ടം ക​ത്തി​പ്പൊ​യ്​​ക്കോ​​ട്ടെ, നീ​തി പു​ല​രു​ക​യാ​ണ്​ പ്ര​ധാ​ന​മെ​ന്ന്​ പ്ര​തി​ക​രി​ച്ച അ​തേ മ​നു​ഷ്യ​ൻ.

സ്​​ഥാ​പ​നം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പ​ണി​പ്പെ​ട്ട​വ​ർ ആ​കു​ല​പ്പെ​ട​രു​ത്, പു​ന​ർ​നി​ർ​മി​ച്ച്​ തി​രി​ച്ചു​വ​രു​മെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്ത ഹ​ഫ്​​സ​യു​ടെ പി​താ​വ്. ഹ​ഫ്​​സ പ​റ​ഞ്ഞ​തു​പോ​ലെ തീ​വെ​ക്ക​പ്പെ​ട്ട റ​സ്​​റ്റാ​റ​ൻ​റി​നു പ​ക​രം ക​റി ഇ​ൻ എ ​ഹ​റി എ​ന്ന പേ​രി​ൽ പു​തു​തൊ​ന്നി​നു തു​ട​ക്ക​മി​ട്ടു. ഗാ​ന്ധി​യ​ൻ സ​ങ്ക​ൽ​പ​ങ്ങ​ൾ മു​ൻ​പ​ത്തേ​ക്കാ​ൾ ഉ​ജ്ജ്വ​ല​മാ​യി ഇ​വ​രു​ടെ മ​ന​സ്സി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ഭ​ജ​ന​ത്തി​നു​ മു​ൻ​പ്​ പി​താ​മ​ഹ​ൻ ഗാ​ന്ധി​ജി​യെ​ക്ക​ണ്ട​തി​‍െൻറ ക​ഥ​ക​ൾ ചെ​റു​പ്പ​കാ​ല​ത്ത്​ അ​മ്മാ​വ​നി​ലൂ​ടെ​യാ​ണ്​ പ​റ​ഞ്ഞു കേ​ട്ട​ത്. അ​ഹിം​സ​യി​ല​ധി​ഷ്​​ഠി​ത​മാ​യ ലോ​കം പ​ടു​ക്കാ​ൻ ഗാ​ന്ധി​ജി ന​ട​ത്തി​യ പ്ര​യ​ത്​​ന​ങ്ങ​ളും ജീ​വാ​ർ​പ്പ​ണ​വും അ​ന്നേ പ്ര​ചോ​ദി​പ്പി​ച്ചി​രു​ന്നു​വെ​ന്ന്​ റൂ​ഹെ​ൽ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

സ്​​ഥാ​പ​ന​ത്തി​ൽ വ​ന്ന്​ ആ​രെ​ങ്കി​ലും പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യാ​ൽ പൊ​ലീ​സി​നെ വി​ളി​ക്കാ​റി​ല്ല. പ​ക​രം​ ഭ​ക്ഷ​ണം വി​ള​മ്പി​ക്കൊ​ടു​ക്കും, അ​വ​ർ സ​മാ​ധാ​ന​ത്തോ​ടെ മ​ട​ങ്ങു​ക​യും ചെ​യ്യും. ചു​റ്റു​മു​ള്ള ഒ​രാ​ളും വി​ശ​ന്നു​റ​ങ്ങി​യി​ല്ല എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്കും. ​ൈജ​വ​കൃ​ഷി​യി​ലും മ​ത​സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്​​മ​ക​ളി​ലും സ​ജീ​വ​മാ​ണ്​ റൂ​ഹെ​ലും ഗാ​ന്ധി​മ​ഹ​ലും.

അ​മേ​രി​ക്ക​ൻ പാ​ർ​ല​മെൻറി​ലേ​ക്ക്​ ന​ട​ന്ന അ​തി​ക്ര​മ​ത്തെ മൂ​ന്നാം കി​ട രാ​ഷ്​​ട്രീ​യം എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന റൂ​ഹെ​ലി​ന്​ ആ​രു ഭ​രി​ച്ചാ​ലും ന​ല്ല മ​ന​സ്സു​ള്ള, തു​റ​ന്നു​പ​റ​യാ​ൻ നി​ർ​ഭ​യ​രാ​യ ജ​ന​ത​യു​ണ്ടെ​ങ്കി​ൽ രാ​ഷ്​​ട്ര​ത്തെ നേ​ർ​വ​ഴി​യി​ലേ​ക്ക്​ ന​യി​ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പ്.

ജോ​ർ​ജ്​ ഫ്ലോ​യി​ഡി​നെ​പ്പോ​ലു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തു മാ​ത്ര​മ​ല്ല, ത​ദ്ദേ​ശീ​യ ജ​ന​ത​യി​ൽ​നി​ന്ന്​​ ഭൂ​മി ത​ട്ടി​പ്പ​റി​ച്ച്​ ദ്രോ​ഹി​ച്ച​തും ആ​​ഫ്രി​ക്ക​ൻ ജ​ന​ത​യെ പീ​ഡി​പ്പി​ച്ച​തു​മാ​യ വം​ശീ​യ ഭൂ​ത​കാ​ല​ത്തി​ൽ​നി​ന്ന്​ അ​മേ​രി​ക്ക പു​റ​ത്തു​വ​രു​ക​ത​ന്നെ വേ​ണ്ടി​വ​രു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തെ​ക്കു​റി​ച്ചും ഇ​ദ്ദേ​ഹ​ത്തി​ന്​ നി​ല​പാ​ടു​ണ്ട്​: 'സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യു​ടെ ന​​ട്ടെ​ല്ലു​ത​ന്നെ അ​വ​രാ​ണ്.​ എ​ത്ര സൈ​നി​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യാ​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഇ​ല്ലെ​ന്നു​വ​ന്നാ​ൽ രാ​ജ്യം അ​പ​ക​ട​ത്തി​ലാ​ണ്.

24 മ​ണി​ക്കൂ​റും പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ അ​ർ​ഹ​മാ​യ​ത്​ ല​ഭി​ക്കു​ന്നി​ല്ല എ​ന്നു വ​ന്നാ​ൽ ക്രൂ​ര​മാ​ണ്. ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ എ​ങ്ങ​നെ പ​രി​ച​രി​ക്കു​ന്നു എ​ന്ന​തി​ൽ​നി​ന്ന്​ ഒ​രു സ​മൂ​ഹ​ത്തെ വി​ല​യി​രു​ത്താ​നാ​വു​മെ​ന്ന ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ൾ ഇ​ന്ത്യ മ​റ​ന്നു​പോ​ക​രു​ത്'​- റൂ​ഹെ​ൽ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhijigandhi mahalruhail islam
News Summary - 'Gandhiji is not theirs, we are each'
Next Story