മനുഷ്യ അവയവങ്ങൾ കണ്ടെത്തിയ സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: മനുഷ്യ അവയവങ്ങൾ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ച െയ്തു. അമയന്നൂർ താഴത്തേൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പത്ത് ശേരിയിൽ ക്രിസ്റ്റ് മോൻ ജോസഫ് (38) എന്നിവരെ യാണ് ഗാന്ധിനഗർ സി.ഐ അനൂപ് ജോസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത അവയവങ്ങൾ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഐ.വി സെറ്റിെൻറയും ഡയപ്പറിെൻറയും നിർമാണ കമ്പനിയുടെ ഫോൺ നമ്പർ ഇതിൽനിന്ന് പൊലീസിന് ലഭിച്ചു.
ആലപ്പുഴയിലുള്ള ഈ കമ്പനിയുമായി പൊലീസ് ബന്ധപ്പെടുകയും ലഭിച്ച ഐ.വി സെറ്റ് ഏത് ആശുപത്രിക്കാണ് നൽകിയതെന്ന് അന്വേഷിച്ചു. കോട്ടയം കളത്തിപ്പടിയുള്ള കരിപ്പാൽ ആശുപത്രിക്കാണെന്ന് വിവരം ലഭിച്ചു. ഉടൻ ആശുപത്രിയുമായി ബന്ധപ്പെട്ടു. കോട്ടയം സ്വദേശിയായ 80കാരിയായ ഒരു വീട്ടമ്മയുടെ മൃതദേഹം എംബാം ചെയ്ത ശേഷം മറ്റ് അവയവങ്ങൾ മറവ് ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ബസ്സ്റ്റാൻഡിന് സമീപമുള്ള സ്റ്റാൻഡിലെ സെൻറ് സെബാസ്റ്റ്യൻ ആംബുലൻസിനെ ഏൽപിച്ചതാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
പൊലീസ് ഉടൻ സ്റ്റാൻഡിലെത്തി ആംബുലൻസും ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാഹനവും പിടിച്ചെടുത്തു. മനുഷ്യജീവന് അപായകരമായ രോഗം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നതും ജലസ്രോതസ്സ് മലിനപ്പെടുത്തിയ വകുപ്പും ചേർത്ത് ഇവർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ആശുപത്രിയുെട ഭാഗത്ത് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.