ഗാന്ധിയെ വധിച്ചത് ഗോദ്സെ തന്നെ
text_fieldsമീറത്ത്: മഹാത്മാഗാന്ധിവധത്തിെൻറ ഉത്തരവാദിത്തവും കൊലയാളി ഗോദ്സെയുടെ പൈതൃകവും അവകാശപ്പെട്ട്് ഹിന്ദുമഹാസഭ രംഗത്ത്. ആർ.എസ്.എസ് ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയുടെ ഹരജി പരിഗണിച്ച് ഗാന്ധിവധത്തിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി അമിക്കസ്ക്യൂറിയെ നിയമിച്ച സാഹചര്യത്തിലാണ് തീവ്രഹിന്ദുത്വസംഘടന പ്രസ്താവനയുമായി രംഗത്തെത്തിയത്.
മൂന്നാമതൊരു കക്ഷിക്ക് ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന ആരോപണത്തിലൂടെ ആർ.എസ്.എസും ബി.ജെ.പിയും തങ്ങളുടെ പൈതൃകം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻറ് അശോക് ശർമ പറഞ്ഞു. ഗോദ്സെയുടെ വ്യക്തിത്വത്തെ മഹാസഭയിൽനിന്ന് വേർപെടുത്താൻ കഴിയില്ല. ഗാന്ധിവധത്തിൽ സംശയങ്ങളുന്നയിച്ച് ഗോദ്സെയുടെ പങ്കിനെ ഇല്ലാതാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്.
‘‘ഇൗ രണ്ട് സംഘടനകളുടെയും കപടമുഖം തുറന്നുകാണിക്കാൻ മഹാസഭക്ക് മാത്രേമ കഴിയൂ. ഗോദ്സെയില്ലാതെ വന്നാൽ ഇൗ സംഘടന അരികിലായിപ്പോകുമെന്ന് അവർക്കറിയാം. ഇക്കാര്യത്തിൽ ബി.ജെ.പിക്ക് രണ്ട് തലത്തിലുള്ള ഉദ്ദേശ്യങ്ങളുണ്ട്. ഗാന്ധിയോടുള്ള മനോഭാവം മൃദുവാക്കുകയും മഹാസഭയെ തകർക്കുകയുമാണത്’’ -അശോക് ശർമ പറഞ്ഞു. ഗോദ്സെക്ക് വേണ്ടി ക്ഷേത്രങ്ങൾ പണിതും ഗാന്ധിഘാതകെന തൂക്കിലേറ്റിയ ദിവസം അനുസ്മരണങ്ങൾ നടത്തിയും കുപ്രസിദ്ധമായ സംഘടനയാണ് ഹിന്ദുമഹാസഭ.
അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റ് അംഗമായ പങ്കജ് ഫഡ്നിസ് ആണ് ഗാന്ധിവധത്തിൽ പുനരന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മാലേഗാവ് അടക്കം നിരവധി സ്ഫോടനക്കേസുകളിൽ ഇൗ സംഘടനയിലെ അംഗങ്ങൾ വിചാരണ നേരിടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് അമിക്കസ്ക്യൂറിയെ നിയമിച്ചത്. നേരേത്ത, ഇൗ ഹരജി ബോംബെ ൈഹകോടതി തള്ളിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മറച്ചുവെക്കലാണ് ഗാന്ധിവധത്തിലുണ്ടായതെന്നും ഇതിൽ മൂന്നാംവ്യക്തി ഉണ്ടെന്നതിന് തെൻറ പക്കൽ തെളിവുണ്ടെന്നും ഹരജിക്കാരൻ അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.