തെരഞ്ഞെടുപ്പ് തോൽവി; സോണിയയും പ്രിയങ്കയും രാജിസന്നദ്ധത അറിയിച്ചേക്കും
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സ്ഥാനത്തുനിന്ന് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നാളത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നാളെ വൈകീട്ട് നാലിനാണ് പ്രവർത്തക സമിതി യോഗം. സെപ്റ്റംബറിൽ നിശ്ചയിച്ച സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും സൂചനകളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ പാർട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്.
പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കും. തോൽവിക്കു പിന്നാലെ ദേശീയ നേതൃത്വം പലവിധ ചോദ്യങ്ങൾ നേരിടുകയാണ്. തിരുത്തൽവാദി നേതാക്കളും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.
ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ വെള്ളിയാഴ്ച ഗുലാംനബിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ സമഗ്ര അഴിച്ചുപണി, സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.