ഞാൻ സാക്ഷി; ഗാന്ധി ഘാതകൻ ഗോദ്സെ തന്നെ
text_fieldsചെന്നൈ: ‘‘ഞാൻ ജീവിച്ചിരിക്കുന്ന സാക്ഷിയാണ്. ഗോദ്സെ എന്ന കൊടുംഭീകരൻതന്നെയാണ് ആ വെളിച്ചം ഉൗതിക്കെടുത്തിയത്’’ -1948 ജനുവരി 30ന് വൈകീട്ട് 5.17ന് ഡൽഹി ബിർള മന്ദിർ അങ്കണത്തിൽ നടന്ന അറുകൊലയുടെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷിയുടെ ഉറച്ച വാക്കുകൾ. 1943 മുതൽ അവസാനശ്വാസം വലിക്കുന്നതുവരെ മഹാത്മ ഗാന്ധിക്കൊപ്പം ജീവിച്ച വെങ്കിട്ടരാമൻ കല്യാണത്തിന് 96 വയസ്സായി. മരണത്തിന് മുമ്പുള്ള നാലുവർഷം ഗാന്ധിജിയുടെ പേഴ്സനൽ സെക്രട്ടറിയായിരുന്നു. നാഥുറാം വിനായക് ഗോദ്സെയുടെ വെടിയേറ്റ് ആ ശരീരം നിശ്ചലമാകുേമ്പാൾ കല്യാണം തൊട്ടരികെയുണ്ട്. ഗാന്ധിവധം ന്യായീകരിക്കാനും ഘാതകനെ സംശയത്തിെൻറ മുനയിൽ നിരപരാധിയാക്കാനും ശ്രമിക്കുന്നതിനെ ‘മ്ലേച്ഛ നീക്ക’മെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇൗ മാസം 30ന് ഗാന്ധി വധത്തിന് 70 വർഷം തികയും.
എല്ലാം ഇപ്പോഴും കല്യാണത്തിെൻറ മനസ്സിലുണ്ട്. മഹാത്മ ഗാന്ധി പ്രാർഥനക്ക് തയാറെടുക്കവെ, ആൾക്കൂട്ടത്തിൽനിന്ന് മുന്നോട്ടുവന്ന ഗോദ്സെ, പാദം വന്ദിക്കാനെന്ന വ്യാജേന കുനിഞ്ഞ് പാൻറ്സിെൻറ പോക്കറ്റിൽനിന്ന് പിസ്റ്റൾ പുറെത്തടുത്തു. ഉന്നം തെറ്റാതെ മാറിലേക്ക് മൂന്നുവട്ടം നിറയൊഴിച്ചു. മഹാത്മാവ് നിലംപതിച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തിൽ കല്യാണം അടുത്തുണ്ടായിരുന്നു. ‘‘ഉന്നം തെറ്റി വെടി ഏറ്റിരുന്നെങ്കിൽ രണ്ടും കൈയും നീട്ടി സ്വീകരിക്കുമായിരുന്നു’’ -അദ്ദേഹം പറയുന്നു.
പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്നിസ് സുപ്രീംകോടതിയെ സമീപിച്ചതും അതിന് അമികസ് ക്യൂറിയെ നിശ്ചയിച്ചതും സംഭവിക്കാൻ പാടില്ലായിരുന്നു. അമികസ് ക്യൂറി അമരേന്ദ്ര ശരൺ തെളിവെടുപ്പിന് എന്തുകൊണ്ട് തെൻറയടുത്ത് വന്നില്ലെന്ന് കല്യാണം ചോദിക്കുന്നു. ഗാന്ധി വധത്തിന് മൂന്നുമാസം മുമ്പ് പ്രാർഥനവേദിക്കു സമീപം അദ്ദേഹത്തെ ബോംബുവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പൊട്ടാതെപോയ ബോംബ് അടക്കം പ്രതിയെ അനുയായികൾ ഹാജരാക്കിയപ്പോൾ ക്ഷമിക്കാനും വെറുതെവിടാനുമായിരുന്നു ഗാന്ധിജിയുടെ നിർദേശം.
കല്യാണം കൂടാതെ രണ്ട് സെക്രട്ടറിമാർ കൂടി ഗാന്ധിജിക്കുണ്ടായിരുന്നു. കുറിപ്പുകളും കത്തുകളും തയാറാക്കുകയായിരുന്നു പ്രായത്തിൽ െചറുപ്പമായിരുന്ന കല്യാണത്തിെൻറ ചുമതല. എഡ്വിന്വ മൗണ്ട് ബാറ്റെൻറ സെക്രട്ടറിയായിരുന്നു. സി. രാജഗോപാലാചാരിക്കും ജയപ്രകാശ് നാരായണനുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മഹാകവി ഭാരതിദാസെൻറ പേരുള്ള ചെന്നൈ തേനാംപേട്ടിൽ സരസ്വതി എൻക്ലേവിലെ മൂന്നാം നിലയിലാണ് താമസം. സ്വാതന്ത്ര്യ സമര സേനാനിയായ കല്യാണം പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും പറ്റുന്നില്ല. അടുത്തകാലത്ത് ബാബാ രാംദേവിെൻറ ആരാധകനായി മാറിയ കല്യാണം സ്വത്തിലെ ഒരു ഭാഗം ഭാരത് സ്വാഭിമാൻ ട്രസ്റ്റിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.