എ.ടി.എമ്മിൽ നിന്ന് 29 ലക്ഷം കൊള്ളയടിച്ച സംഘം അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ഹൈദരാബാദിൽ എ.ടി.എമ്മിൽ നിന്ന് 29 ലക്ഷം കൊള്ളയടിച്ച സംഘം അറസ്റ്റിൽ.
മാർച്ച് രണ്ടിന് രവിരാല ഗ്രാമത്തിലെ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നാണ് സംഘം പണം കവർന്നത്. അഞ്ച് കുറ്റവാളികളടങ്ങിയ സംഘത്തെ രചകൊണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം സി.സി.ടി.വി കാമറകൾ സ്‌പ്രേ ചെയ്ത് പ്രവർത്തനരഹിതമാക്കുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർക്കുകയുമായിരുന്നു.
എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ രവിരാല കൊറ ശ്രീവാണിയുടെ പരാതിയെത്തുടർന്ന് അദിബത്‌ല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡി.സി.പി സുനിത റെഡ്ഡി, ഡി.സി.പി ക്രൈംസ് അരവിന്ദ് ബാബു എന്നിവരുടെ നേതൃത്വത്തിൽ രചകൊണ്ട കമ്മീഷണർ ജി. സുധീർ ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അദിബട്‌ല പൊലീസ്, ഐടി സെൽ എന്നിവയുമായി സഹകരിച്ചാണ് കേസ് അന്വേഷിച്ചത്.
സാങ്കേതിക തെളിവുകളുടെ സഹായത്തോടെ, രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കുറ്റവാളികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പരിശോധനയിൽ നാലു ലക്ഷം രൂപയും സ്വിഫ്റ്റ് കാർ, ഗ്യാസ് കട്ടർ, സിലിണ്ടറുകൾ, കൈയുറകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.