ബി.ജെ.പി ഹരിയാന അധ്യക്ഷൻ മോഹൻലാൽ ബഡൗലിക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്
text_fieldsമോഹൻലാൽ ബഡൗലി
ന്യൂഡല്‍ഹി: ബി.ജെ.പി ഹരിയാന അധ്യക്ഷൻ മോഹൻലാൽ ബഡൗലിക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്ത് ഹിമാചല്‍ പ്രദേശ് പൊലീസ്. യുവതിയുടെ പരാതിയില്‍ പ്രമുഖ ഗായകന് ജയ് ഭഗവാൻ എന്ന റോക്കി മിത്തലിനെതിരെയും കേസുണ്ട്. കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികള്‍ വിഡിയോ ഷൂട്ട് ചെയ്തെന്നും ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ ഡിസംബര്‍ 13ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യുവതിയുടെ പരാതിയനുസരിച്ച് 2023 ജൂലൈ മൂന്നിന് കസൗലിയിലെ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ(എച്ച്.പി.ടി.ഡി.സി) റോസ് കോമൺ ഹോട്ടലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തൊഴിലുടമക്കും സുഹൃത്തിനുമൊപ്പമായിരുന്നു യുവതി ഹിമാചലിലെ ഹോട്ടലില്‍ എത്തിയത്. അവിടെ വെച്ച് ബഡൗലിയും റോക്കിയും പരാതിക്കാരിയെ പരിചയപ്പെടുകയായിരുന്നു.
രാഷ്ട്രീയനേതാവെന്ന് സ്വയം പരിചയപ്പെടുത്തി ബഡോലിയും, പാട്ടുകാരനാണെന്ന് പറഞ്ഞ് റോക്കിയും യുവതിയോട് സൗഹൃദം കാണിച്ചു. ശേഷം സര്‍ക്കാര്‍ ജോലി കിട്ടാന്‍ സഹായിക്കാമെന്നും പാട്ടുകാരനായ റോക്കിയുടെ പുതിയ മ്യൂസിക് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് ഇവര്‍ പെൺകുട്ടിയുടെയും സുഹൃത്തിേൻറയുമൊപ്പം മറ്റൊരു മുറിയിലേക്ക് പോയി. തുടർന്ന്, പ്രതികൾ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും നിരസിച്ചപ്പോള്‍ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.
ഇതിന് പുറമെ ചിത്രങ്ങളും വിഡിയോകളുമെടുക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഹിമാചലിലെ സംഭവത്തിനു ശേഷം രണ്ടുമാസം മുമ്പ് പഞ്ച്കുളയിലെ റോക്കിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്കി. അതേസമയം, ആരോപണങ്ങള്‍ ബഡൗലി നിഷേധിച്ചു. പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.