സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിേഷധം
text_fieldsകൊൽക്കത്ത: ബംഗാളിൽ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
കൊൽക്കത്തിയിൽനിന്ന് 500 കിലോമീറ്റർ അകലെ ചോപ്രായിലാണ് സംഭവം. പ്രതിേഷധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച പ്രതിഷേധത്തിനിടെ മൂന്നു ബസുകളും ഒരു പൊലീസ് വാഹനവും പ്രദേശവാസികൾ അഗ്നിക്കിരയാക്കി.
പത്താംക്ലാസ് വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരയുന്നതിനിടെ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്തുനിന്ന് രണ്ടു സൈക്കിളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവ പൊലീസിന് കൈമാറി.
അതേസമയം പോസ്റ്റ്മോർട്ടം റിേപ്പാർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നത് മൂലമാണെന്നും ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.