വാരാണസിയിൽ ലോക്ഡൗണിലും ഗംഗ ഒഴുകുന്നത് പച്ച നിറത്തിൽ; ആശങ്കയിൽ പ്രദേശവാസികൾ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ ഗംഗ ഒഴുകുന്നത് പച്ചനിറത്തിൽ. നിരവധി തീരങ്ങളിൽ പച്ചനിറത്തിൽ വെള്ളം കാണാനാകും. വെള്ളത്തിൽ വിഷമയമായ പദാർഥങ്ങൾ കലർന്നതാകാം നിറം മാറ്റത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഗംഗയിലെ വെള്ളത്തിെൻറ നിറംമാറ്റം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വാരാണസിലെ 84ഒാളം തീരങ്ങളിൽ പച്ചനിറം കലർന്ന വെള്ളം അടിഞ്ഞതായാണ് വിവരം.
'മഴക്കാലത്ത് കുളത്തിൽനിന്നും തടാകത്തിൽനിന്നും പായലുകളും പൂപ്പലുകളും ധാരാളമായി എത്തുന്നതോടെ ഗംഗയിലെ വെള്ളം ഇളം പച്ചനിറത്തിൽ കാണാറുണ്ട്. എവിടെയെങ്കിലും വെള്ളം കെട്ടിനിന്നാലും ചെറിയ പായലുകൾ വളരാൻ തുടങ്ങും. കനാലുകളിലും കുളത്തിലും മാത്രം വളരുമെന്നതാണ് അതിെൻറ പ്രത്യേകത. ചെറിയ നദികളിൽനിന്നോ കുളത്തിൽനിന്നോ ഇത്തരം പായലുകൾ ഗംഗയിലെത്തിയാൽ, ഗംഗയിലെ ഒഴുക്ക് ശക്തമാകുേമ്പാൾ അവ ഒഴുകിപോകും. പക്ഷേ, ഇത്രയും ദിവസം അവ വെള്ളത്തിൽ നിൽക്കുകയാെണങ്കിൽ അവ ന്യൂറോടോക്സിൻ മൈക്രോസിസ്റ്റിൻ പുറത്തുവിടും. ഇത് മറ്റു ജലജീവികൾക്ക് ഭീഷണിയാകും' -ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ മാൽവിയ ഗംഗ റിസർച്ച് സെൻററിെൻറ ചെയർമാൻ ബി.ഡി. ത്രിപാദി പറഞ്ഞു.
ജലത്തിലെ പോഷകങ്ങൾ കൂടുന്നതിനാലാണ് ആൽഗകളെ ഗംഗയിൽ കാണുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. കൃപ റാം പറഞ്ഞു. ജലത്തിെൻറ നിറം മാറാൻ മറ്റൊരു കാരണം മഴയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മഴയെ തുടർന്ന് ആൽഗകൾ ഫലഭൂവിഷ്ഠമായ ഇടങ്ങളിൽനിന്ന് നദിയിലേക്ക് ഒഴുകും. ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നതോടെ പ്രകാശസംശ്ലേഷണം ആരംഭിക്കും. അത് വെള്ളത്തിൽ ദീർഘനാൾ നിൽക്കുകയാണെങ്കിൽ സൂര്യപ്രകാശത്തിന് മാത്രമേ കടന്നുപോകാൻ സാധിക്കൂ. ഫോസ്ഫേറ്റ്, സർഫർ, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങൾ ആൽഗയെ വളരാനും സഹായിക്കും. കാർഷിക ഭൂമിയിൽനിന്നും മലിനജലത്തിൽനിന്നും ആൽഗകൾക്ക് വളരാൻ പോഷകങ്ങൾ ലഭിക്കും' -കൃപ റാം പറഞ്ഞു.
ഇൗ നിറംമാറ്റത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. മാർച്ച് മുതൽ മേയ് വരെ ഇതുണ്ടാകും. വെള്ളം വിഷമയമായി മാറുന്നതോടെ കുളിക്കുന്നവർക്കും കുടിക്കുന്നവർക്കും ചില അസുഖങ്ങൾ ബാധിച്ചേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
2020 ലോക്ഡൗണിൽ രാജ്യത്തെ നദികളെല്ലാം തന്നെ ശുദ്ധമായിരുന്നു. അതിെൻറ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇൗ മേയ് മാസത്തിലും ലോക്ഡൗൺ തുടരുേമ്പാൾ നേരെ മറിച്ചാണ് കാര്യങ്ങളെന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.