കനത്ത മഴയിൽ ഗംഗ തീരത്ത് സംസ്കരിച്ച മൃതദേഹങ്ങൾ നദിയിൽ; 100ലധികം മൃതദേഹങ്ങൾ വീണ്ടും സംസ്കരിച്ചു
text_fieldsലഖ്നോ: കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ തീരത്ത് സംസ്കരിച്ചിരുന്ന മൃതദേഹങ്ങൾ നദിയിൽ. ജലനിരപ്പ് ഉയർന്നതോടെ മണൽ ഒലിച്ചുപോയതാണ് മൃതദേഹങ്ങൾ പൊങ്ങിവന്ന് നദിയിലെത്താൻ കാരണം.
കോവിഡ് 19െൻറ രണ്ടാം തരംഗത്തിൽ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഗംഗതീരത്ത് സംസ്കരിച്ചിരുന്നത്. മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ച സമിതി വീണ്ടും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഉത്തർപ്രദേശിലെ പാപമു ഘട്ടിൽ മൂന്നാഴ്ചക്കിടെ നൂറിലധികം മൃതദേഹങ്ങളാണ് രണ്ടാമതും സംസ്കരിച്ചത്. വെള്ളിയാഴ്ച മാത്രം 11 മൃതദേഹങ്ങൾ സംസ്കരിച്ചു. വ്യാഴാഴ്ച 22 എണ്ണവും. മൃതദേഹങ്ങൾ നദിയിലേക്ക് വീണ്ടും എത്താതിരിക്കാൻ പൗരസമിതിയുടെ മേൽനോട്ടത്തിലാണ് സംസ്കാരം.
മലിനീകരണം ഒഴിവാക്കുന്നതിനായി പുറത്തുവരുന്ന മൃതദേഹങ്ങളുടെ സംസ്കാരം മുനിസിപ്പൽ കോർപറേഷൻ ഏറ്റെടുത്ത് നടത്തും. സർക്കാറിെൻറ നിർദേശപ്രകാരം പ്രയാഗ്രാജ് മേയർ അഭിലാഷ ഗുപ്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 ദിവസമായി 100ലധികം മൃതദേഹങ്ങൾ വീണ്ടും സംസ്കരിച്ചു -സോണൽ ഒാഫിസർ നീരജ് സിങ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.