കൗമാരക്കാരുടെ സംഘങ്ങൾ ഏറ്റുമുട്ടി; രണ്ടു പേർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാർ പ്രദേശത്ത് കൗമാരക്കാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ടു പേർ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചന്ദ്രശേഖർ ആസാദ് കോളനിയിലെ ജെ.ജെ ക്ലസ്റ്ററിലാണ് സംഭവം. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവരെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിപുൽ (19), വിശാൽ (17) എന്നീ യുവാക്കളാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.
ദിവസങ്ങൾക്ക് മുമ്പ് നീന്തൽക്കുളത്തിൽ വെച്ച് പ്രദേശത്ത് താമസിക്കുന്ന രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനൂജ്, സഹോദരൻ സൂരജ് എന്നിവരെ വിപുൽ, വിശാൽ എന്നിവർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഈ സമയം മറ്റുള്ളവർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.