പെൺവേഷമണിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി
text_fieldsമുംബൈ: കുറ്റകൃത്യങ്ങൾ ചെയ്ത് വേഷം മാറി രക്ഷപ്പെടുന്നത് കുറ്റവാളികളുടെ അടവാണ്. കുറ്റകൃത്യത്തിന് ശേഷം പെൺ വേഷത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ മൂന്ന് കിലോമീറ്റർ പിന്തുടർന്ന ശേഷം പൊലീസ് വലയിലാക്കി. മണികണ്ഠൻ എന്ന ശംഭു കുട്ടനാണ് നവി മുംബൈയിൽ അറസ്റ്റിലായത്. മുംബൈയിൽ ഇയാൾക്കെതിരെ 23 ഓളം കേസുകൾ നിലവിലുണ്ട്.
മോഷണക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഏപ്രിൽ എട്ട് മുതൽ പൊലീസ് ഇയാൾക്ക് പിറകെയായിരുന്നു. 15 ദിവസം കൂടുേമ്പാൾ മൊൈബൽ നമ്പർ മാറ്റുന്നതിനാൽ പൊലീസുകാർക്ക് പ്രതിയെ കണ്ടെത്തൽ ദുഷ്കരമായി. ഇതിനിടെ മണികണ്ഠൻ വാഷിയിലുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്താൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ മണികണ്ഠൻ പൊലീസ് സ്ഥലത്തെത്തുന്നതിന് മുേമ്പ സ്ഥലം കാലിയാക്കി.
പൊലീസിന്‍റെ കണ്ണുവെട്ടിക്കാനായി പെൺവേഷമണിഞ്ഞ മണികണ്ഠൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് രക്ഷപെട്ടു. എന്നാൽ മൂന്ന് കിലോമീറ്റർ ദൂരം പിന്തുടർന്ന ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
'കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടുന്ന മണികണ്ഠൻ പെൺവേഷത്തിലോ അല്ലെങ്കിൽ ഭിക്ഷക്കാരന്‍റെ വേഷത്തിലോ സംഭവ സ്ഥലത്തെും. കൂട്ടാളിയുമായി ബന്ധപ്പെടാനും പൊലീസിനെ നിരീക്ഷിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്'- എസ്.ഐ ദത്തറേ മാൽവിക്കർ പറഞ്ഞു.
കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ ഇയാൾക്കെതിരെ മുംബൈയിൽ നിരവധി കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.