സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്
text_fieldsന്യൂഡൽഹി: കാനഡയിലെ സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്. ഫേസ്ബുക്കിലൂടെയാണ് ലോറൻസിന്റെ സംഘം ഉത്തരവാദിത്വമേറ്റെടുത്തത്.
ഗുർലാൽ ബറാർ, വിക്കി മിഡഖേര എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ സുഖ്ദൂൽ സിങ്ങാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. വിദേശത്തായിരുന്നപ്പോഴും ഇയാൾ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. മയക്കുമരുന്നിന് അടിമയായ സുഖ്ദൂൽ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും പാപങ്ങൾക്കാണ് അയാൾക്ക് ശിക്ഷ നൽകിയതെന്നും ലോറൻസ് ബിഷ്‍ണോയിയുടെ അനുയായികൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മയക്കുമരുന്ന് കേസിലെ പ്രതിയായ ലോറൻസ് ബിഷ്‍ണോയ് നിലവിൽ അഹമ്മദാബാദിലെ ജയിലിലാണ് ഉള്ളത്. ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് സുഖ്ദൂൽ സിങ് കാനഡയിൽ കൊല്ലപ്പെട്ടത്. 2017ലാണ് ഇന്ത്യയിൽ നിരവധി കേസുകളുള്ള സുഖ ദുൻക എന്നറിയപ്പെടുന സുഖ്ദൂൽ സിങ് വ്യാജ രേഖകൾ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്. എൻ.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ഹന്നതിനിടെയാണ് പുതിയ കൊലപാതകം.
പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദവീന്ദർ ബാമിഹ സംഘത്തിന് സാമ്പത്തികം അടക്കം എല്ലാ സഹായങ്ങളും സുഖ ദുൻക നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2022 മാർച്ച് 14ന് കബഡി താരം സന്ദീപ് സിങ് നങ്കലിനെ സുഖ ദുൻകയുടെ ആസൂത്രണത്തിൽ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ നടന്ന കബഡി മത്സരത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചാബിലും അയൽ സംസ്ഥാനങ്ങളുമായി കബഡി താരത്തിന്‍റെ കൊലപാതകം അടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഖ ദുൻക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.