Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിൽനിന്ന് ഇറങ്ങിയ...

ജയിലിൽനിന്ന് ഇറങ്ങിയ ഗുണ്ടാനേതാവിന് വൻ സ്വീകരണം, റാലി; തിരികെ ജയിലിലാക്കി പൊലീസ്

text_fields
bookmark_border
ജയിലിൽനിന്ന് ഇറങ്ങിയ ഗുണ്ടാനേതാവിന് വൻ സ്വീകരണം, റാലി; തിരികെ ജയിലിലാക്കി പൊലീസ്
cancel
camera_altവിഡിയോയിൽനിന്നുള്ള ദൃശ്യം

മുംബൈ: മഹാരാഷ്ട്രയിലെ നാസികിൽ ജയിലിൽനിന്ന് ഇറങ്ങിയ ഗുണ്ടാനേവിന് വൻ സ്വീകരണം നൽകിയ വിഡിയോ പുറത്തുവന്നതോടെ, ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കി പൊലീസ്. സംസ്ഥാനത്തെ ഗുണ്ടാനിയമ പ്രകാരം ജയിലിലടച്ച ഹർഷാദ് പതങ്കർ ഈ മാസം 23നാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പിന്നാലെ ഇയാളുടെ അനുയായികൾ ചേർന്ന് നടത്തിയ റാലിയുടെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി.

ബെതേൽനഗർ മുതൽ അംബേദ്കർ ചൗക് വരെ നടന്ന റാലിയിൽ, പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ പതങ്കറിന്റെ കാറിനെ പിന്തുടരുന്നത് വിഡിയോയിൽ വ്യക്തമാണ്. കാറിന്റെ സൺറൂഫിലൂടെ പിന്നിൽ വരുന്നവരെ പതങ്കർ കൈവീശി കാണിക്കുന്നുണ്ട്. വിഡിയോ റീൽസായി പുറത്ത് വന്നതോടെ സംഭവം വിവാദമാവുകയും, അനധികൃതമായി റാലി നടത്തി പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. വധശ്രമം, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പതങ്കർ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Gangster, Out Of Jail, Holds "Comeback" Rally, Sent Back To Prison
Next Story