ഭീകരാക്രമണ ഗൂഢാലോചന; ഖലിസ്താൻ തീവ്രവാദികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം
text_fieldsന്യൂഡൽഹി: പഞ്ചാബിലും ഡൽഹിയിലും ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഖലിസ്താൻ തീവ്രവാദി നേതാവ് അർഷ്ദീപ് സിങ്ങിനും മൂന്ന് സഹായികൾക്കുമെതിരെ എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) കുറ്റപത്രം സമർപ്പിച്ചു.
കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അർഷ്ദീപ് സിങ് എന്ന അർഷ് ദല, ഇന്ത്യയിലെ ഏജന്റുമാരായ ഹർജീത് സിങ് എന്ന ഹാരി മൗർ, രവീന്ദർ സിങ് എന്ന ഹാരി രാജ്പുര, രാജീവ് കുമാർ എന്ന ഷീല എന്നിവരിലൂടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഖലിസ്താൻ ടൈഗർ ഫോഴ്സ് നേതാവായ അർഷ് ദലയുടെ നിർദേശപ്രകാരം മൂന്ന് സഹായികളും ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് എൻ.ഐ.ഐ ആരോപണം. ഹാരി മൗറിനെയും രാജ്പുരയെയും 2023 നവംബർ 23നും രാജീവ് കുമാറിനെ 2024 ജനുവരി 12നുമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.