Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ പാളത്തിൽ...

റെയിൽവേ പാളത്തിൽ വീണ്ടും ഗ്യാസ് സിലിണ്ടർ, ലോക്കോ പൈലറ്റിന്‍റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

text_fields
bookmark_border
Gas cylinder lying on the railway tracks in Kanpur
cancel

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറിശ്രമം. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ പാളത്തിലാണ് പാചക വാതക സിലിണ്ടർ കണ്ടെത്തിയത്.

നോർത്തേൺ- സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ പാളത്തിലാണ് വലിപ്പം കുറഞ്ഞ സിലിണ്ടർ കണ്ടെത്തിയത്. കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും പരിശോധിച്ച ശേഷം സിലിണ്ടർ പാളത്തിൽ നിന്ന് നീക്കി. അഞ്ച് കിലോ പാചക വാതകം നിറക്കാവുന്ന സിലിണ്ടറാണ് കണ്ടെത്തിയതെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു. ചരക്ക് ട്രെയിനിന്‍റെ വേഗത വളരെ കുറവായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുരക്ഷാസേന അറിയിച്ചു.

കാൺപൂരിൽവച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാൻ ഈയിടെ ശ്രമം നടന്നിരുന്നു. പാളത്തിൽ നിന്ന് പാചകവാതക സിലിണ്ടറും പെട്രോളും വെടിമരുന്നും കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേഹത് ജില്ലയിലെ അട്ടിമറി ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian railwayrailway trackGas cylinder
News Summary - Gas cylinder lying on the railway tracks in Kanpur
Next Story