ഗ്യാസ് ചോർച്ചയെ തുടർന്ന് പരിഭ്രാന്തി; നിരവധി പേർക്ക് ശ്വാസ തടസം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് ഗ്യാസ് ചോർന്നത് പ്രദേശവാസികളിൽ പരിഭാന്തി സൃഷ്ടിച്ചു. നോബൽ ഇന്‍റർമീഡിയറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് വ്യാഴാഴ്ച രാത്രി ഗ്യാസ് ചോർന്നത്. കമ്പനിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ശ്വാസതടസവും എരിച്ചിലും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രശ്നം പരിഹരിച്ചതായി താനെ കോർപറേഷൻ അധികൃതർ പറഞ്ഞു.
അമിതമായി ചൂടാക്കിയത് മൂലമുണ്ടായ കെമിക്കൽ റിയാക്ഷൻ മൂലമാണ് ചോർച്ചയുണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട കുറച്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
ചോർച്ചയുണ്ടായതിന് തൊട്ടുപിറകെ മറഞ്ഞിരിക്കാനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പൊലീസും ഫയർ ഫോഴ്സും അധികൃതരും ചേർന്ന് സ്ഥിതിഗതികൾ വേഗം തന്നെ നിയന്ത്രണത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.