Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോധരഹിതരായി ജനം,...

ബോധരഹിതരായി ജനം, നെഞ്ചുലക്കുന്ന ദൃശ്യങ്ങൾ

text_fields
bookmark_border
vizak-600
cancel
camera_alt??????????????? ???????? ?????????? ?????????????

വിശാഖപട്ടണം: വിശാഖപട്ടണത്ത്​ ആർ.ആർ വെങ്കടപുരം വില്ലേജിൽ ഗോപാലപട്ടണത്തിനരികെ വേപഗുണ്ടയിലെ എൽ.ജി പോളിമേഴ്​സിലാണ്​ പുലർച്ചെയോടെ വിഷവാതക ചോർച്ചയുണ്ടായത്​. പോളിവി​ൈനൽ ​േക്ലാറൈഡ്​ ഗ്യാസ്​ ആണ്​ ചേർന്നതെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​. 

ഹൃദയഭേദക ദൃശ്യങ്ങൾ

പുലർച്ചെ 3.30നും നലിനും ഇടക്കുള്ള സമയത്താണ്​ വാതകചോർച്ച ഉണ്ടായതെന്ന്​ അധികൃതർ വ്യക്​തമാക്കുന്നു. ഇതേ തുടർന്ന്​ ആളുകൾക്ക്​ കണ്ണെരിച്ചിലും ശ്വാസതടസ്സവുമാണ്​ ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്​. പിന്നീട്​ ആളുകൾ ബോധരഹിതരാകാൻ തുടങ്ങി. കുട്ടികളും പ്രായം ചെന്നവരുമാണ്​ കൂടുതൽ അസ്വസ്​ഥതകൾ കാണിച്ചു തുടങ്ങിയത്​. ഫാക്​ടറിക്ക്​  ഏറെ അകലത്തുവരെ ആളുകൾ ബോധരഹിതരായി വീഴാൻ തുടങ്ങി. റോഡരികിലും മറ്റുമായി പലയിടത്തും ആളുകൾ കുഴഞ്ഞുവീണുകിടക്കുന്ന കാഴ്​ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഓവുചാലിലടക്കം ആളുകൾ ബോധരഹിതരായി വീണു. 

vizak-500
എൽ.ജിയുടെ പ്ലാൻറിൽനിന്ന്​ വിഷവാതകം ചോരുന്നു
 

വിഷവാതകം ശ്വസിച്ച്​ ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കൾ നെ​ട്ടോട്ടമോടുന്ന കാഴ്​ച ഹൃദയഭേദകമായിരുന്നു. പലരെയും ആംബുലൻസിലേക്ക്​ മാറ്റി ഉടൻ ആ​ശുപത്രിയിലെത്തിച്ചു. സഹായത്തിനായി കേഴുന്നവരുടെ ദൃശ്യങ്ങൾ നെഞ്ചുലക്കുന്നതായിരുന്നു. റോഡിലെ ഡിവൈഡറിൽ ബോധരഹിതയായി വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞി​​​​​െൻറ ദൃശ്യം അതിലൊന്നായിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലടക്കം ബോധരഹിതരായി വീണ്​ ഗുരുതരമായി പരിക്കേറ്റവരും ഏ​െറയാണ്​. 

vizak-300

ആളുകൾ നിറഞ്ഞ്​ ആശു​പത്രികൾ 

പൊലീസും ഫയർഫോഴ്​സുമടക്കമുള്ള സംവിധാനങ്ങൾ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഉടനടി സജ്ജമായി. ഒമ്പതു മണിയോടെ നൂറുകണക്കിനാളുകളാണ്​​ ആശുപത്രികളിൽ അഭയം തേടിയെത്തിയത്​. പിന്നീട്​ എണ്ണം ക്രമാതീതമായി ഉയർന്നു. കിങ്​ ജോർജ്​ ആ​ശുപത്രിയിലാണ്​ കൂടുതൽ പേരെത്തിയത്​. ഈ സമയത്ത്​ മൂന്നു പേരുടെ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, പിന്നീട്​ ഏഴുപേർ മരിച്ചതായുള്ള റി​േപ്പാർട്ടുകളെത്തി. മൂന്നു പേർ വ​​​​െൻറിലേറ്ററിലാണുള്ളതെന്ന്​ റിപ്പോർട്ടുകളുണ്ട്​. 

​വിറങ്ങലിച്ച്​ െവങ്കടപുരവും സമീപപ്രദേശങ്ങളും 

വെങ്കടപുരത്താണ്​ കൂടുതൽ പേർ വാതകം ശ്വസിച്ച്​ ആശുപത്രിയിലായത്​. ഒരു കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്റർ വരെ ചുറ്റളവിലുള്ളവരെയാണ്​ വാതക ചോർച്ച കാര്യമായി ബാധിച്ചത്​. എന്നാൽ, അഞ്ചു കിലോമീറ്റർ അകലത്തിൽവരെ വാതകത്തി​​​​​െൻറ ഗന്ധം അനുഭവപ്പെട്ടു. മുൻകരുതലി​​​​​െൻറ ഭാഗമായി സമീപ വില്ലേജുകളിൽനിന്ന്​ ആളുകളെ ഒഴിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒമ്പതു വില്ലേജുകളിലാണ്​ വാതക ചോർച്ച ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 9.20ഓടെ അഞ്ചു ഗ്രാമങ്ങൾ പൂർണമായും ഒഴിപ്പിച്ചു. ഇവരെ സുരക്ഷിത പ്ര​േദശങ്ങളിലേക്ക്​ മാറ്റാൻ പൊലീസ്​ അടക്കമുള്ളവർ തിരക്കിട്ട നീക്കങ്ങളിലായി. ശ്വാസതടസ്സമുണ്ടാകുന്നത്​ പ്രതിരോധിക്കാൻ നനഞ്ഞ തുണി കൊണ്ട്​ മൂക്കും വായും മൂടണമെന്ന നിർദേശം ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഇതിനിടയിൽ നൽകിക്കൊണ്ടിരുന്നു.

vizak-200

ഇരയായവരിൽ മറ്റു ഫാക്​ടറികളിലെ ജീവനക്കാരും

ലോക്​ഡൗണി​നുശേഷം തുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ്​ ഫാക്​ടറിയിൽ വാതകചോർച്ചയുണ്ടായത്​. ഇൗ പ്രദേശത്ത്​ മറ്റു ഫാക്​ടറികളും ഏറെ പ്രവർത്തിക്കുന്നുണ്ട്​. ഇവിടങ്ങളിലെ ജീവനക്കാർ അധികവും ഇതിന്​ അടുത്തായാണ്​ താമസിക്കുന്നതും. ഇവരിൽ മിക്കവരും വിഷവാതകം ശ്വസിച്ച്​ ആശുപത്രികളിലേക്കെ​ത്തി. വാതക ചോർച്ച ഒമ്പതുമണിയോടെ അടക്കാൻ സാധിച്ചിട്ടു​ണ്ട്​. എന്നാൽ, പല ഗ്രാമങ്ങളിലെയും ആളുകൾ കണ്ണെരിച്ചിലും ശ്വാസതടസ്സവുമടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്​. 

vizak-100

എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു

മുഖ്യമന്ത്രി വൈ.എസ്​ ജഗൻമോൻ റെഡ്​ഡി വിശാഖപട്ടണത്തേക്ക്​ തിരിച്ചിട്ടുണ്ട്​. എൻ.ഡി.ആർ.എഫ്​ സംഘം സ്​ഥല​െത്തത്തി.  സ്​ഥിതിഗതികൾ നിയന്ത്രവിധേയമാണെന്നാണ്​ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ വിശാഖപട്ടണം സിറ്റി പൊലീസ്​ കമീഷണർ ആർ.കെ. മീണ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്​ഡി ആന്ധ്ര ഡി.ജി.പിയുമായും  ചീഫ്​ സെക്രട്ടറിയുമായും  സംസാരിച്ചു. കേന്ദ്രത്തി​​​​​െൻറ എല്ലാ സഹായവും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andra pradeshgas leakChemical Plantvishakapatnam
News Summary - gas leak tragedy in vizakapatnam
Next Story