വാതക ചോർച്ച കന്നുകാലികളെയും കാർഷിക വിളകളെയും ബാധിച്ചു
text_fieldsവിശാഖപട്ടണം: വെങ്കടപുരെത്ത വാതക ചോർച്ച മനുഷ്യെര മാത്രമല്ല ബാധിച്ചത്. ഒട്ടേറെ കന്നുകാലികളും വാതകം ശ്വസിച്ച് അവശനിലയിലായി. ഏക്കറുകണക്കിന് കാർഷിക വിളകെളയും ഇത് ബാധിച്ചു. ഫാക്ടറിയോടു ചേർന്ന പ്രദേശത്ത് കാർഷിക വിളകൾ വാടിക്കരിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘കുട്ടികളടക്കം പൊടുന്നനെ ബോധരഹിതരായി വീണു’
‘പുലർച്ചെ എഴുന്നേറ്റപ്പോൾ തൊലി പൊള്ളുന്നതുപോലെ തോന്നി. കണ്ണ് വല്ലാതെ എരിയുന്നു. ശ്വാസമെടുക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ട് അനുഭവെെപ്പട്ടു. ചൂടുകാലമായതിനാൽ ജനൽ തുറന്നിട്ടാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നിരുന്നത്. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ നോക്കിയപ്പോൾ എല്ലായിടത്തും പുലർകാല മഞ്ഞുപോലെ ഗ്യാസ് നിറഞ്ഞിരിക്കുന്നു. ഒന്നും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. റോഡിൽ നടന്നുകൊണ്ടിരുന്ന ആളുകളൊക്കെ കുഴഞ്ഞുവീണുകൊണ്ടിരുന്നു. കുട്ടികളും മുതിർന്നവരും പൊടുന്നനെ ബോധരഹിതരായി വീണു’ -വിശാഖപട്ടണത്ത് എൽ. പോളിമേഴ്സ് ഫാക്ടറിയിൽ വാതക ചോർച്ച സംഭവിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തെക്കുറിച്ച് പ്രദേശവാസിയായ നവീൻ പറയുന്നു. ഫാക്ടറി സ്ഥിതി ചെയ്യുന്ന വെങ്കടപുരത്താണ് നവീെൻറ വീട്.
രണ്ടുപേർ മരിച്ചത് അപകടങ്ങളിൽ
മൊത്തം എട്ടു േപർ മരിച്ച സംഭവത്തിൽ ആറു പേരാണ് വാതകം ശ്വസിച്ച് മരണെപ്പട്ടതെന്ന് ആന്ധ്ര ഡി.ജിപി ദാമോദർഗൗതം സവാങ് വ്യക്തമാക്കി. വാതക ചോർച്ചയുമായി ബന്ധപ്പെട്ട പരിഭ്രാന്തിയിൽ രക്ഷപ്പെടുന്നതിനിടെ, അപകടത്തിൽപെട്ടാണ് രണ്ടുപേർ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാതകം വൻ അപകടകാരിയെല്ലന്നും അത് വലിയ അളവിൽ ശ്വസിച്ചവരാണ് ദുരന്തത്തിനിരയായതെന്നും ഡി.ജ.പി വ്യക്തമാക്കി. പ്ലാൻറിന് തൊട്ടടുത്ത് താമസിക്കുന്നവർക്കാണ് ഗുരുതര ശാരീരിക പ്രശ്നങ്ങൾ സംഭവിച്ചത്. അസ്വസ്ഥത ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും ഡിസ്ചാർജ് ചെയ്ത് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.