ഗേറ്റ്വേ ഒാഫ് ഇന്ത്യ പ്രതിഷേധിക്കാനുള്ള ഇടമല്ല -അനിൽ ദേശ്മുഖ്
text_fieldsമുംബൈ: ഗേറ്റ് ഓഫ് ഇന്ത്യ പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ജെ .എൻ.യുവിലെ വിദ്യാർഥികൾക്കെതിരായ ആക്രമണത്തിനെതിരേ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ സംഘടിപ്പിക്കാനിരുന്ന പ് രതിഷേധം തടഞ്ഞ പൊലീസ് നടപടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നടപ്പാതയില്‍ കഴിഞ ്ഞ ദിവസം രാത്രി നടന്ന പ്രതിഷേധത്തിനിടെ ‘കശ്മീരിനെ മോചിപ്പിക്കുക’ എന്ന പോസ്റ്റർ ഉയർത്തിയ സംഭവം അന്വേഷിക് കുമെന്നും മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ‘ഫ്രീ കശ്മീർ’ എന്ന പ്ലക്കാർഡ് ഉയർത്തിയ വനിതയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവയിത്രിയും ചെറുകഥാകൃത്തുമായ തേജൽ പ്രഭു എന്ന മെഹക് മിർസ പ്രഭുവാണ് കശ്മീർ സ്വതന്ത്രമാക്കുകയെന്ന ബോർഡുയർത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തതു. കശ്മീരിലെ ഇൻറർനെറ്റ് മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ഉദ്ദേശിച്ചതെന്ന് അവർ മൊഴി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗേറ്റ് വേ ഒാഫ് ഇന്ത്യയിൽ പ്രതിഷേധിച്ച ഒരു വിദ്യാർഥിക്കെതിരെയും കേസെടുത്തിട്ടില്ല. പ്രതിഷേധക്കാരെ ആസാദ് മൈതാനിേലക്ക് മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഗേറ്റ് വേ പിടിച്ചടക്കുക’ എന്ന പേരിൽ ഗേറ്റ് വേ ഒാഫ് ഇന്ത്യയിൽ പ്രതിഷേധിക്കാനെത്തിയ
വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധക്കാരെ ബസില്‍ കയറ്റി കിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനിയിൽ എത്തിക്കുകയായിരുന്നു.
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം വലിയ പ്രതിഷേധങ്ങള്‍ക്ക് സൗകര്യമില്ലെന്നും ആസാദ് മൈതാനത്തിന് സമീപം ടോയ്‌ലെറ്റ് സൗകര്യങ്ങളും ജലലഭ്യതയുമുണ്ടെന്നും പറഞ്ഞാണ് പൊലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. ടിസ്, മുംബൈ ഐഐടി, മുംബൈ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനെത്തിയത്. ഞായറാഴ്ച ജെ.എൻ.യുവില്‍ ആക്രമണം നടന്നതിന് പിന്നാലെ രാത്രി ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ മെഴുകുതിരി പ്രകടനം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.