പ്രതിഷേധത്തിെൻറ പടെമടുത്തില്ല; ഗോ രക്ഷകർ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു
text_fieldsന്യൂഡല്‍ഹി : േഗാ സംരക്ഷകരുെട പ്രതിഷേധത്തിെൻറ പടമെടുക്കാൻ വിസമ്മതിച്ചതിനാൽ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. കേരളത്തിൽ പരസ്യമായി കശാപ്പ് നടത്തിയതിനെതിരെ ഹരിയാനയിലെ സോനിപത് ജില്ലയിൽ ഗോ രക്ഷകര്‍ നടത്തിയ പ്രതിഷേധ നാടകത്തിനിടയിലായിരുന്നു സംഭവം. ഗോരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന 19കാരനായ മോഹിതാണ് വിദ്യാർഥിയെ ആക്രമിച്ചത്. മാധ്യമപ്രവര്‍ത്തകനാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പിക്കേറ്റ ശിവം എന്ന ബിരുദ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോ രക്ഷക് സേവാ ദൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശിവനെ ആക്രമിച്ചതിന് മോഹിത്ത് എന്നയാെള പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തായ മാധ്യമപ്രവര്‍ത്തകനൊപ്പം കാമറയുമായാണ് കുത്തേറ്റ ശിവം പ്രതിഷേധം കാണാന്‍ എത്തിയത്. ശിവനോട് പ്രതിഷേധത്തിെൻറ ചിത്രങ്ങള്‍ പകര്‍ത്താന്‍ മോഹിത് ആവശ്യപ്പെട്ടു. ഇതിന് വിസ്സമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി.
തുടര്‍ന്ന് പ്രതിഷേധ പരിപാടികഴിഞ്ഞ മടങ്ങിയ സംഘം ശിവനെ കുത്തുകയായിരുന്നു. മോഹിത്തിനെ പൊലീസ് പിന്നീട് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.