ഗൗരി ലങ്കേഷിന്‍റെ രക്തസാക്ഷിത്വദിനം പ്രതിരോധത്തിന്‍റെ പടച്ചട്ടയാവുമ്പോൾ
text_fieldsഹിന്ദുത്വ തീവ്രവാദികളുടെ മൂന്നു വെടിയുണ്ടകൾ നിശ്ചലമാക്കിയ ആ നിർഭയ പത്രപ്രവർത്തകയുടെ ഒാർമക്ക് സെപ്തംബർ അഞ്ചിന് മൂന്നുവർഷം തികയുകയാണ്. 2017 സെപ്തംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് വെച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ചുവീഴ്ത്തിയത്. പ്രതികളെല്ലാം പിടിയിലായി കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണെങ്കിലും ഫാഷിസത്തിന്‍റെ തോക്കിൻമുനയിലൂടെ രാജ്യം കടന്നുപോവുമ്പോൾ ആശ്വസിക്കാൻ ഒന്നുമില്ലെന്ന തിരിച്ചറിവിലാണ് ജനാധിപത്യ- മതേതര വിശ്വാസികൾ.
ഭരണകൂടം നേരിട്ട് സ്പോൺസർ ചെയ്യുന്ന ആൾക്കൂട്ടകൊലയും കലാപവും എപ്പോൾ എവിടെയും ആവർത്തിക്കാമെന്ന അസാമാന്യ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മത ന്യൂനപക്ഷമായാലും സ്ത്രീകളായാലും ലൈംഗിക ന്യൂനപക്ഷമായാലും മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് ഒട്ടും സുരക്ഷിതരല്ലെന്ന അനുഭവതെളിച്ചത്തിലാണ് ഗൗരി ലങ്കേഷിന്‍റെ മൂന്നാം രക്തസാക്ഷിത്വ ദിനം പ്രതിരോധത്തിെ ദിനം കൂടിയാവുന്നത്.
ആരായിരുന്നു ഗൗരി ലേങ്കഷ്?
'ആക്ടിവിസ്റ്റ്- ജേണലിസ്റ്റ്' എന്നാണ് ഗൗരി ലങ്കേഷ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. പത്രപ്രവർത്തനം പഠിച്ചിറങ്ങിയ ഗൗരിയുടെ തുടക്കം ടൈംസ് ഒാഫ് ഇന്ത്യയിലായിരുന്നു. പിന്നീട് സൺഡെ മാഗസിൻ അടക്കം പല പത്രങ്ങളിലും ജോലി ചെയ്തു. 2000ത്തിൽ പിതാവ് പി. ലങ്കേഷിന്‍റെ മരണശേഷം ബംഗളൂരുവിൽ തിരിച്ചെത്തി അദ്ദേഹത്തിന്‍റെ കന്നട ടാബ്ലോയിഡ് വാരികയായ 'ലങ്കേഷ് പത്രികെ' 'ഗൗരി ലങ്കേഷ് പത്രികെ' എന്ന പേരിൽ പുറത്തിറക്കി. സർക്കാറിൽനിന്നോ കോർപറേറ്റുകളിൽനിന്നോ പരസ്യം സ്വീകരിക്കാതെ, കുടുംബത്തിന്‍റെ പ്രസാധക കമ്പനിയായ 'ലങ്കേഷ് പ്രകാശന'യിൽ നിന്നുള്ള വരുമാനം മാത്രമുപയോഗിച്ചാണ് 'ഗൗരി ലങ്കേഷ് പത്രികെ' പ്രസിദ്ധീകരിച്ചിരുന്നത്.
2008 ൽ ബി.ജെ.പി നേതാക്കൾക്കെതിരെ നൽകിയ അഴിമതി വാർത്തയെ തുടർന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദൂഷിയും നൽകിയ മാനനഷ്ടക്കേസ് ഏറെ കാലം നീണ്ടു. ആറുമാസം തടവും 10000 രൂപ പിഴയുമായിരുന്നു ഗൗരിക്ക് ലഭിച്ചത്. 2016 നവംബർ 28ന് കോടതിവിധി വന്ന അന്നുതന്നെ ഗൗരി ജാമ്യം നേടി. 'എെൻറ രാഷ്ട്രീയം ജനങ്ങളിലേക്കെത്തിക്കാൻ പത്രറിപ്പോർട്ടിനേക്കാൾ ഇൗ കേസ് ഗുണം ചെയ്തു' എന്നായിരുന്നു ഇതേ കുറിച്ച് ഗൗരി ലങ്കേഷന്‍റെ കമൻറ്. ധീരമായ മാധ്യമപ്രവർത്തനത്തിന്‍റെ ബാക്കിപത്രമായി 80 ലേറെ കേസുകളായിരുന്നു മരിക്കുേമ്പാൾ ഗൗരിയുടെ സമ്പാദ്യം.
തീവ്രഹിന്ദുത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരായ വിമർശനം തുടരുന്നതിനൊപ്പം ഹിന്ദുത്വവാദികളുടെ ഇരയാക്കപ്പെട്ടവരോട് ഗൗരി പരസ്യമായി െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലിംഗായത്ത് മതവിവാദമാണ് മറ്റൊന്ന്. തത്വചിന്തകനായിരുന്ന ബസവണ്ണയും അദ്ദേഹത്തിെൻറ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ലെന്നും പ്രത്യേക മതത്തിനായുള്ള ലിംഗായത്തുകളുടെ ആവശ്യം ന്യായമാണെന്നും ഗൗരി എഴുതി. ഇതോടെയാണ് തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ ഹിറ്റ്ലിസ്റ്റിൽ ഗൗരി ലേങ്കഷ് ഉൾപ്പെടുന്നത്.
ദഭോൽകർ, പൻസാരെ, കൽബുർഗി, ഗൗരി ലേങ്കഷ്...
പുരോഗമനവാദികളായ നരേന്ദ്ര ഭഭോൽകറും ഗോവിന്ദ് പൻസാരെയും എം.എം. കൽബുർഗിയും ഗൗരി ലേങ്കഷും സനാതൻ സൻസ്തയുടെ വെടിയുണ്ടക്കിരയായവരാണ്. പല കാലങ്ങളിൽ ചെറിയ ഇടവേളകളിൽ സമാന രീതിയിൽ വിദഗ്ദമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങൾ. തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ സൂക്ഷ്മതയോടെയാണ് ഒാരോ കൃത്യവും നടപ്പാക്കിയത്. അതിനാലാവണം 2013ൽ നടന്ന ദഭോൽകർ വധവും 2015ൽ നടന്ന പൻസാരെ, കൽബുർഗി വധവും അന്വേഷണം എങ്ങുമെത്താതെ നീണ്ടുപോയത്. എന്നാൽ, ഗൗരി ലങ്കേഷിന്‍റെ കൊലപാതക കേസ് കർണാടക എസ്.െഎ.ടി ഏറ്റെടുത്തതോടെ മറ്റു കേസുകൾക്കും തുമ്പായി. നാലുകേസുകളിലും സമാന്തരമായാണ് പിന്നീട് അന്വേഷണം നീങ്ങിയത്.
ഗൗരിക്ക് നേരെ വെടിയുതിർത്ത പരശുറാം വാഗ്മോർ, കൊലപാതകത്തിന്‍റെ സൂത്രധാരനെന്ന് വിശ്വസിക്കുന്ന അമോൽ കാലെ എന്നിവരടക്കം 19 പേർ അറസ്റ്റിലായി. കൽബുർഗിയെ കൊലപ്പെടുത്താനുപയോഗിച്ച തോക്കുതന്നെയാണ് ഗൗരിയെ വെടിവെക്കാൻ ഉപയോഗിച്ചതെന്നും ഗൗരിയെ വെടിവെച്ച പരശുറാം വാഗ്മോറാണ് ദഭോൽകറെ വെടിവെച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പരശുറാം വാഗ്മോർ 2012ൽ വിജയപുര സിന്ദഗിയിൽ വർഗീയ സംഘർഷം ലക്ഷ്യമിട്ട് പാകിസ്താനി പതാക ഉയർത്തിയ കേസിലെ പ്രതി കൂടിയാണ്. ഗൗരി ലങ്കേഷ് കൊലപാതക കേസ് അന്വേഷിക്കുന്ന എസ്.െഎ.ടി 2020 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇനി കുറ്റ വിചാരണയും ശിക്ഷാവിധിയുമാണ് ബാക്കിയുള്ളത്.
നമ്മളുണരുന്നില്ലെങ്കിൽ...
സെപ്തംബർ അഞ്ചിന് ഇന്ത്യയിലെ 500ഒാളം വനിതാ- മനുഷ്യാവകാശ സംഘടനകൾ 'ഹം അഗർ ഉഠേ നഹി തോ...' (ഇൗഫ് വി ഡു നോട്ട് റൈസ്) എന്ന കാമ്പയിന് തുടക്കമിടുകയാണ്. രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരിദിനം ജനാധിപത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. 'ഇൗഫ് വി ഡു നോട്ട് റൈസ്' എന്ന ഹാഷ്ടാഗിൽ ട്വിറ്റർ സ്റ്റോമിനും തുടക്കമാവും. ഫേസ്ബുക്ക് ൈലവ് പരിപാടിയിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, സാമൂഹിക പ്രവർത്തക മേധ പട്കർ, ഇർഫാൻ എൻജിനീയർ, നരേന്ദ്ര ദഭോൽകറുടെ മകൾ മുക്ത ദഭോൽകർ, ദലിത് കവയത്രി പ്രതിജ്ഞ ദയ പർവാർ തുടങ്ങിയവർ പങ്കാളികളാവും. കോവിഡ് കാലത്തിന് മുമ്പ് ആളിപ്പടർന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ തുടർച്ച തന്നെയാണ് ഇൗ കാമ്പയിനും. ജനങ്ങൾ നിശ്ശബ്ദരായിരിക്കുമെന്ന് പ്രതീക്ഷിച്ച് കോവിഡ് പകർച്ചവ്യാധിയുടെ മറവിലും രാജ്യത്തെ തന്നെ മാറ്റിമറിക്കുകയാണ് മോദി ഭരണകൂടം. നമ്മളുണരുന്നില്ലെങ്കിൽ പിന്നെ ആരാണ് ഇൗ നെറികേടുകൾക്കെതിരെ ശബ്ദിക്കാനുള്ളതെന്ന ചോദ്യമാണ് ഗൗരി ദിനത്തിൽ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.