അണഞ്ഞത് നിർഭയ പത്രപ്രവർത്തനത്തിെല തീനാളം
text_fieldsബംഗളൂരു: ‘ആക്ടിവിസ്റ്റ്-ജേണലിസ്റ്റ്’ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തോടെ അണഞ്ഞുപോയത് നിർഭയ പത്രപ്രവർത്തനത്തിെൻറ പെൺനാളമായിരുന്നു. പിതാവ് പി. ലേങ്കഷിെൻറ സ്വാധീനത്തിൽനിന്നാണ് ഗൗരി പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നത്. പിന്നീട് എഴുത്തുകാരി, പ്രസാധക, എഡിറ്റർ എന്നീ നിലകളിലേക്കും വളർന്നു. പിതാവ് സ്ഥാപിച്ച കന്നട ടാബ്ലോയ്ഡ് വാരികയായ ‘ലേങ്കഷ് പത്രികെ’ അദ്ദേഹത്തിെൻറ മരണശേഷം കെട്ടിലും മട്ടിലും പുതുമ വരുത്തി ‘ഗൗരി ലേങ്കഷ് പത്രികെ’ എന്ന പേരിലാണ് പുറത്തിറക്കിയത്. വാർത്തകൾക്കു പിന്നാലെ ഭീഷണിയും മാനനഷ്ടക്കേസും വിവാദങ്ങളുമെല്ലാം പിന്തുടർന്നപ്പോഴും ഗൗരിയുടെ പ്രവർത്തനങ്ങൾക്ക് ഒട്ടും പതർച്ചയില്ലായിരുന്നു എന്നതാണ് അവരെ വേറിട്ടുനിർത്തിയത്.
2008ൽ ബി.ജെ.പി നേതാക്കൾക്കെതിരെ നൽകിയ അഴിമതി വാർത്തയെ തുടർന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദൂഷിയും നൽകിയ മാനനഷ്ടക്കേസിൽ 2016 നവംബർ 28നാണ് കോടതിവിധി വരുന്നത്. ആറുമാസം തടവും 10,000 രൂപ പിഴയുമായിരുന്നു ഗൗരിക്ക് ലഭിച്ചത്. ഇൗ കേസിൽ അതേദിവസംതന്നെ അവർ ജാമ്യം നേടി. ‘‘തെൻറ രാഷ്ട്രീയം ജനങ്ങളിലേക്കെത്തിക്കാൻ പത്രറിപ്പോർട്ടിനേക്കാൾ ഇൗ കേസ് ഗുണംചെയ്തു’’ എന്നായിരുന്നു ഇതേകുറിച്ച് അവരുടെ കമൻറ്.
ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ശക്തയായ വിമർശകയായ ഗൗരി വലതുപക്ഷ ഗ്രൂപ്പുകൾക്കെതിരെ പോരാടുന്ന കൊമു സൗഹാർദ വേദികെ എന്ന സംഘടനയുടെ സജീവപ്രവർത്തകയുമായിരുന്നു. ദലിത്, കർഷക കൂട്ടായ്മകളുമായി സഹകരിച്ചിരുന്ന അവർ നക്സലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിയോഗിച്ച സംഘത്തിലും അംഗമായിരുന്നു.
തീവ്രഹിന്ദുത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരായ തെൻറ വിമർശനം ഹിന്ദു വിരോധിയായി തന്നെ ചിത്രീകരിക്കാനിടയാക്കിയിട്ടുണ്ടെന്ന് മുമ്പ് ഗൗരി ലേങ്കഷ് ഒരഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, താനത് കാര്യമാക്കുന്നില്ലെന്നും ഭരണഘടനപരമായി അത് തെൻറ കർത്തവ്യമാണെന്നും പറഞ്ഞ അവർ, നവോത്ഥാന നായകരായ ബസവണ്ണയും ഡോ. ബി.ആർ. അംബേദ്കറും സമത്വാധിഷ്ഠിത സമൂഹത്തിനായി പ്രവർത്തിച്ചത് എളിയ മാർഗങ്ങളിലൂടെ താൻ പിന്തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷനിൽനിന്ന് പത്രപ്രവർത്തനം പഠിച്ചിറങ്ങിയ ഗൗരി ടൈംസ് ഒാഫ് ഇന്ത്യയിലാണ് തുടക്കംകുറിച്ചത്. പിന്നീട് സൺഡേ മാഗസിൻ അടക്കം പല പത്രങ്ങളിലും ജോലി ചെയ്തു. 2000ത്തിൽ പിതാവിെൻറ മരണശേഷമാണ് ബംഗളൂരുവിലേക്കുള്ള മടക്കം. സാമൂഹിക പ്രതിബദ്ധതയുള്ള ആക്ടിവിസ്റ്റ് എന്ന നിലയിൽ ഗൗരിയുടെ നിലപാടുകൾ പൂർണമായും പ്രതിഫലിപ്പിക്കുന്നതായിരുന്നു ‘ഗൗരി ലേങ്കഷ് പത്രിക.’ സർക്കാറിൽനിന്നോ കോർപറേറ്റുകളിൽനിന്നോ പരസ്യം സ്വീകരിച്ചിരുന്നില്ല. കുടുംബത്തിെൻറ പ്രസാധക കമ്പനിയായ ‘ലേങ്കഷ് പ്രകാശന’യിൽനിന്നുള്ള വരുമാനമുപയോഗിച്ചാണ് പത്രം നടത്തിക്കൊണ്ടുപോയിരുന്നത്.
കന്നട എഴുത്തുകാരനും ആക്ടിവിസ്റ്റുമായ യോഗേഷ് മാസ്റ്ററെ സംഘ്പരിവാർ സംഘടനകൾ വേട്ടയാടുന്നതിനിടെ അദ്ദേഹത്തെ തെൻറ പുസ്തക പ്രകാശന ചടങ്ങിൽ ഗൗരി പെങ്കടുപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. ഹിന്ദുത്വവാദികളുടെ ഇരയാക്കപ്പെട്ടവരോടൊപ്പം ഗൗരി ചേർന്നുനിൽക്കുകയും െഎക്യദാർഢ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നത് തീവ്രവലതുപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു. തത്ത്വചിന്തകനായിരുന്ന ബസവണ്ണയും അദ്ദേഹത്തിെൻറ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ലെന്നും പ്രത്യേക മതത്തിനായുള്ള അവരുടെ ആവശ്യം ന്യായമാണെന്നും എഴുതിയത് ബി.ജെ.പിയടക്കമുള്ള സംഘ് സംഘടനകളെ വിറളിപിടിപ്പിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ ലിംഗായത്ത് സമുദായക്കാരനാണെന്നതും ലിംഗായത്ത് സമുദായം ബി.ജെ.പിയുടെ പ്രധാന വോട്ട്ബാങ്കാണെന്നതും കൂടി ചേർത്തുവായിക്കുേമ്പാഴാണ് ഗൗരിയുടെ അക്ഷരങ്ങളുടെ മൂർച്ച തിരിച്ചറിയാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.