ഗൗരി ലങ്കേഷ് കൊലപാതകം: വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം
text_fieldsബംഗളൂരു: ഗൗരി ലേങ്കഷ് കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് സുപ്രധാന വിവരം നൽകുന്നവർക്ക് സർക്കാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കേസ് അന്വേഷണത്തിെൻറ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒൗദ്യോഗിക വസതിയിൽ ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഗൗരി കൊലപാതകക്കേസ് അന്വേഷണത്തിന് രൂപവത്കരിച്ച സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജീവനുഭീഷണിയുള്ള യുക്തിവാദികൾക്കും എഴുത്തുകാർക്കും പുരോഗമന ചിന്തകർക്കും സുരക്ഷ ഒരുക്കാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ സമ്മർദത്തിന് വഴങ്ങി കേസ് സി.ബി.െഎക്ക് വിടില്ലെന്നും ഗൗരിയുടെ കുടുംബം ആവശ്യപ്പെട്ടാൽ കൈമാറുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.െഎയിലേക്ക് വിടുന്നത് ഒഴിവാക്കാൻ മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.
കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാലും കേസ് സംസ്ഥാന പൊലീസ് തന്നെ തെളിയിക്കെട്ട എന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു. അതേസമയം, പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ചയും ഗൗരിയുടെ വീട്ടിലും ഒാഫിസിലും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.