ഗൗരി ലേങ്കഷ് വധം; ൈഹകോടതി റദ്ദാക്കിയ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ ആറാം പ്രതിയായ മോഹൻ നായക്കിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമ (കെ.സി.ഒ.സി.എ) പ്രകാരം ചുമത്തിയ കുറ്റം കർണാടക ഹൈകോടതി റദ്ദാക്കിയത് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഗൗരി ലേങ്കഷിെൻറ സഹോദരി കവിത ലങ്കേഷ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ.എം. ഖാൻവിൽകാർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി.
ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചയാളാണ് മോഹൻ നായക്. ഇയാൾക്കെതിരെ 2018 ആഗസ്റ്റ് 14നാണ് കർണാടക പൊലീസ് കെ.സി.ഒ.സി.എ നിയമ പ്രകാരം കുറ്റം ചുമത്തിയത്. ഇതിനെതിരെ പ്രതി ഹൈകോടതിയെ സമീപിച്ചു.
കഴിഞ്ഞ ഏപ്രിൽ 22ന് കർണാടക ഹൈകോടതി കുറ്റം റദ്ദാക്കി. എന്നാൽ, കെ.സി.ഒ.സി.എ നിയമത്തിെൻറ 24ാം വകുപ്പ് ലംഘിക്കുകയാണ് ഹൈകോടതി വിധിയിലൂടെ നടന്നതെന്ന് കവിത ലേങ്കഷ് ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി റാങ്കിൽ കുറയാത്ത പൊലീസ് ഒാഫിസറുടെ അനുമതിയോടെ മാത്രമേ പ്രസ്തുത നിയമത്തിലെ ഏതെങ്കിലും കുറ്റം കോടതിക്ക് ഒഴിവാക്കാനാവൂ.
എന്നാൽ, ഇൗ കേസിൽ അത് നടന്നിട്ടില്ലെന്ന് ഹരജിയിൽ വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതിക്കെതിരെ കെ.സി.ഒ.സി.എ ചുമത്തണെമന്ന് സർക്കാർ അഭിഭാഷകൻ ആവശ്യമുന്നയിക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിൽ സജീവമായി ഇടപെട്ട പ്രതിയാണ് മോഹൻ നായകെന്ന് എസ്.െഎ.ടി കണ്ടെത്തിയതായി സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ആക്ടിവിസ്റ്റുകളായ നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ അടക്കമുള്ളവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലടക്കം മുഖ്യ പ്രതികളായ അമോൽ കാലെ, പ്രകാശ് ബംഗ്ര എന്നിവരുമായി മോഹൻ നായക് ഗൂഢാലോചന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്ന് കവിത ലങ്കേഷ് സമർപ്പിച്ച ഹരജിയിലും ചൂണ്ടിക്കാട്ടി. ഹിന്ദുത്വ വിമർശക കൂടിയായിരുന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് ബംഗളൂരു ആർ.ആർ നഗറിെല വീട്ടുമുറ്റത്ത് 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.