ഗൗരി ലങ്കേഷിെൻറ കൊലപാതകം: യുനെസ്കോ അപലപിച്ചു
text_fieldsബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ യുനെസ്കോ ഡയറക്ടർ ജനറൽ ഇറിന ബൊക്കോവ അപലപിച്ചു. മാധ്യമങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഗൗരി ലങ്കേഷിെൻറ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അവർ രാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
ഗൗരി ലങ്കേഷിെൻറ കൊലപാതകം കർണാടക പൊലീസ് വിശദമായി അന്വേഷിക്കണമെന്നും പത്രപ്രവർത്തനമാണോ കൊലക്ക് പിന്നിലെന്ന് പരിശോധിക്കണമെന്നും പത്രപ്രവർത്തകരുടെ സംരക്ഷണത്തിനുള്ള സമിതിയുടെ (സി.പി.ജെ) ഏഷ്യ പ്രോഗ്രാം കോഓഡിനേറ്റർ സ്റ്റീവൻ ബട്ട്ലർ ആവശ്യപ്പെട്ടു. ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും രാഷ്ട്രീയ സാധ്യതകൾകൂടി അന്വേഷിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് സൗത് ഏഷ്യ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.