ട്രോളിനെ കൂസാതെ ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: തൊപ്പി െവച്ചതിന് ഗുരുഗ്രാമില്‍ മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത് തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നിയുക്ത ബി.ജെ.പി എം.പി ഗൗതം ഗംഭീറിനെതിരെ ട്രോളു ം വിമർശനവും. പിന്നാക്കക്കാർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുേമ്പാൾ മാത്രം പ്രതികരിക്കുന്നതെന്താണെന്നാണ് ഗംഭീറിെൻറ ട്വീറ്റിന് കീഴെ പ്രതികരിച്ച 4500 ഒാളം പേരിൽ പലരുടെയും ചോദ്യം. എന്നാൽ, അവ വകവെക്കുന്നില്ലെന്ന് ഗംഭീർ. ‘‘പാതി നുണകൾ ചേർത്തുവെച്ച അർധസത്യങ്ങൾ വിളമ്പാൻ തന്നെ കിട്ടില്ല, സത്യം പറയാനാണ് എളുപ്പം. അത് താൻ ചെയ്യും. - വിമർശകർക്കെതിരെ പഴയ ക്രിക്കറ്ററുടെ സ്വീപ് ഷോട്ട്. ക്രിക്കറ്റർ എന്ന നിലയിൽ വിമർശനം ഏറെ കേട്ട് ശീലമുണ്ട്. അതുകൊണ്ടുതന്നെ, വിമർശനങ്ങൾ പിന്നോട്ടടിപ്പിക്കില്ല -ഗംഭീർ വ്യക്തമാക്കി.
മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തലയില്‍ തൊപ്പി ധരിച്ചതിനാണ് ജക്കുംപുരയിലെ പള്ളിയില്‍ നിന്ന് തിരികെ വന്ന മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് മുസ്ലിംകള് ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും അഴിച്ചുമാറ്റണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം.
ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് പറഞ്ഞ് മര്‍ദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.