ഗൗതം ഗംഭീർ രാഷ്്ട്രീയ ഇന്നിങ്സിന്
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ഡൽഹിയിൽ മത്സര ിച്ചേക്കും. ബി.ജെ.പിയുടെ ദേശീയ വനിതാ നേതാവ് മീനാക്ഷി ലേഖി വിജയിച്ച ന്യൂഡൽഹി മണ്ഡലമാണ് ഗംഭീറിനായി നീട്ടിയിരിക്കുന്നത്. മീനാക്ഷി ലേഖിക്ക് മറ്റൊരു സീറ്റ് നൽകും. വിരമിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി അനുകൂല പോസ്റ്റുകളുമായി ഗംഭീർ സജീവമാണ്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃത്സറിൽനിന്നും മത്സരിച്ച് തോറ്റ അരുൺ ജെയ്റ്റ്ലിക്കു വേണ്ടി ഗംഭീർ മുഴുസമയ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇൗ വർഷം പത്മശ്രീ നൽകി ഗംഭീറിെന കേന്ദ്രം ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിനെ ഡൽഹിയിൽ പ്രചാരത്തിനിറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ക്രിക്കറ്റ് താരം കീർത്തി ആസാദ് ഡൽഹിയിലെ നോർത്ത് ഇൗസ്റ്റ് സീറ്റിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.