വ്യാജഏറ്റുമുട്ടൽ കേസിലെ ആരോപണവിധേയ ഗീത ജോഹ്രി ഗുജറാത്ത് ഡി.ജി.പി
text_fields
അഹ്മദാബാദ്: ഗുജറാത്തിലെ ആദ്യ വനിത ഡി.ജി.പിയാണ് ഗീത ജോഹ്രിയെ നിയമിച്ചു. ഗുജറാത്ത് പൊലീസ് ഹൗസിങ് കോർപറേഷൻ മാനേജിങ് ഡയറക്ടറായിരുന്ന ജോഹ്രി, 2005ലെ സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊല, 2006ലെ തുളസിറാം പ്രജാപതി ഏറ്റുമുട്ടൽ കേസ് എന്നിവയിൽ വിവാദ ഇടപെടൽ മൂലം ആരോപണം നേരിട്ട ഉദ്യോഗസ്ഥയാണ്.
സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സി.െഎ.ഡി നടത്തിയ സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസ് അന്വേഷണത്തിന് മേൽനോട്ടം നൽകിയിരുന്നത് ജോഹ്രിയായിരുന്നു. അന്വേഷണത്തിൽ പോരായ്മ കെണ്ടത്തിയതിനെ തുടർന്ന് കേസ് സി.ബി.െഎക്ക് കൈമാറി. കേസ് അന്വേഷണം ജോഹ്രി അട്ടിമറിച്ചതായി സി.ബി.െഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥന് നിയമവിരുദ്ധമായ രീതിയിൽ ജോഹ്രി നിർദേശം നൽകിയതായും സി.ബി.െഎ ആരോപിച്ചിരുന്നു.
ഡി.ജി.പി സ്ഥാനത്തുനിന്ന് പി.പി പാണ്ഡെയെ നീക്കിയാണ് ജോഹ്രിയുടെ നിയമനം. ഇശ്റത് ജഹാൻ വ്യാജഏറ്റുമുട്ടൽ കൊലക്കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഡി.ജി.പിയായി തുടരാൻ അനുവദിക്കരുതെന്ന ഹരജി പരിഗണിച്ച് സുപ്രീംകോടതിയുടെ ഇടപെടലാണ് പാണ്ഡെയെ തെറിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.