പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗെഹ്ലോട്ടും കെജ്രിവാളും
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നും നടപ്പാക്കുന്നതിൽ പ്രയാസമുണ്ടെന്നും ചൂണ്ടിക്കാട്ടി കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്ത്.
പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വപ്പട്ടികയോ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇതു കേന്ദ്രത്തിനുപോലും നടപ്പാക്കാനാവില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതാണിത്. രാജ്യത്തെ വിഭജിക്കും. അവർക്ക് മറ്റു അജണ്ടകളൊന്നുമില്ല. രേഖകളുടെ പേരിൽ നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ പൗരത്വം ലഭിക്കുകയും മുസ്ലിമാണെങ്കിൽ പൗരത്വം ലഭിക്കാതിരിക്കുകയും ചെയ്യും.
ഇതു ഭരണഘടന വിരുദ്ധമാണ്. സുപ്രീംകോടതി എന്താണ് പറയുന്നത് എന്നുകൂടി നോക്കാമെന്നും ഗെഹ്ലോട്ട് പ്രതികരിച്ചു. പൗരത്വ നിയമഭേദഗതിക്ക് തങ്ങൾ എതിരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. പശ്ചിമബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.