പുതുതലമുറ അശ്ലീല ചിത്രങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു, ശിക്ഷയല്ല പോംവഴി; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി
text_fieldsചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. ചെന്നൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതി ഉത്തരവ്. ആമ്പത്തൂർ പൊലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെയാണ് ഉത്തരവ്.
പുതുതലമുറ അശ്ലീല ചിത്രങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണം. മുൻ തലമുറകളിൽ ഉണ്ടായിരുന്ന സിഗരറ്റ്, മദ്യ ആസക്തി പോലെയാണ് ഇപ്പോഴത്തെ തലമുറയുടെ അശ്ലീലചിത്രങ്ങളോടുള്ള ആസക്തി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിങ് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യമായൊരു സ്ഥലത്തുവെച്ച് അശ്ലീല വിഡിയോകൾ കാണന്നത് സെക്ഷൻ 14(1) കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും സംരഷിക്കുന്ന വകുപ്പ്, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67B വകുപ്പ് പ്രകാരവും കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ വാദത്തിനിടെ യുവാവിനെ കോടതി വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് താൻ അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്ന് കോടതിയിൽ അറിയിച്ച യുവാവ് കൗൺസിങ്ങിന് വിധേയനാകാൻ തയാറാണെന്നും വ്യക്തമാക്കി. ഈയടുത്ത് പുറത്ത് വന്ന ഒരു പഠനഫലവും വിധിപ്രസ്താവത്തിനിടെ ജഡ്ജി പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.