കർണാടകയിൽ ലിംഗനിർണയ ക്ലിനിക്കുകൾ; വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം
text_fieldsബംഗളൂരു: കർണാടകയിൽ ലിംഗനിർണയ ക്ലിനിക്കുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സർക്കുലർ. വ്യാഴാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു. ബംഗളൂരു, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് റാക്കറ്റുകളെ പിടികൂടിയത്.
ഇതിനുപിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന വ്യാപിപ്പിക്കുകയും നിരവധി ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും ചെയ്തു. പെൺകുഞ്ഞുങ്ങളാണെങ്കിൽ ഗർഭം അലസിപ്പിക്കുകയോ ഭ്രൂണം നശിപ്പിക്കുകയോയാണ് ഇത്തരം ക്ലിനിക്കുകൾ വഴി ചെയ്യുന്നത്. വീണ്ടും ഇത്തരം ക്ലിനിക്കുകൾ പ്രവർത്തനം പുനരാരംഭിക്കുന്നത് തടയാനാണ് വിവരം നൽകുന്നവർക്ക് ആരോഗ്യ വകുപ്പ് വൻതുക പാരിതോഷികം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.