സഹമന്ത്രിയായി ജോർജ് കുര്യനും ചുമതലയേറ്റു
text_fieldsന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ജോർജ് കുര്യനും ചുമതലയേറ്റു. 11.30-ഓടെയാണ് ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്‍ കൃഷി മന്ത്രാലയത്തിലെത്തിയത്. ഒരു മണിയോടെ അദ്ദേഹം ചുമതലയേറ്റു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സഹമന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്ന ചർച്ചകൾക്ക് വിരാമമിട്ട് സുരേഷ് ഗോപിയും ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ് ഗോപിയെ മന്ത്രി ഹർദീപ്സിങ് പുരിയും ഉദ്യോഗസ്ഥരും പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രജിസ്റ്ററിൽ ഒപ്പുവച്ച് ചുമതലയേറ്റു. തൊട്ടുപിന്നാലെ ടൂറിസം മന്ത്രാലയത്തിലുമെത്തി ചുമതലയേറ്റു.
സിനിമക്കൊപ്പം രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകുമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിനിമ സെറ്റുകളിൽ പോലും ഓഫീസ് സജ്ജമാക്കും. വിനോദ സഞ്ചാരമേഖലയിൽ കേരളത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.