ജി.എസ്.ടിയും നോട്ട് നിരോധനവും ആൾക്കൂട്ടകൊലക്ക് കാരണം- രാഹുൽ
text_fieldsന്യൂഡൽഹി: ജി.എസ്.ടി, നോട്ട് നിരോധനം, തൊഴിലില്ലായ്മ എന്നിവയാണ് ഇന്ത്യയിലെ ആൾക്കൂട്ടകൊലപാതകങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജി.എസ്.ടി നടപ്പാക്കിയത് മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ തകർന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇത് ആളുകളിൽ കടുത്ത നിരാശക്ക് കാരണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനിയിലെ ഹാംബർഗിൽ സംസാരിക്കുേമ്പാഴാണ് ജി.എസ്.ടി, നോട്ട് നിരോധനം എന്നിവക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
വികസനപ്രക്രിയയയിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് െഎ.എസിെൻറ വളർച്ചയെ ഉദാഹരണമാക്കി രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. 21ാം നൂറ്റാണ്ടിൽ ഏതെങ്കിലുമൊരു വിഭാഗത്തെ വികസന പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദലിതരെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പി സർക്കാർ വികസപ്രവർത്തനങ്ങളിൽ അവഗണിക്കുകയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പൂർണമായും തകർക്കുകയായിരുന്നു നോട്ട് നിരോധനം. വൻകിടക്കാർക്കു ലഭിക്കുന്ന അതേ നേട്ടങ്ങൾ രാജ്യത്തെ കർഷകർക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കണമെന്ന് ബി.ജെ.പി സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ അംഗീകരിച്ച് അതിനുള്ള പരിഹാരം കാണുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.