വോട്ട് പിടിച്ചാൽ ദുബായ് ട്രിപ്; വാഗ്ദാനവുമായി കോൺഗ്രസ് എം.എൽ.എ
text_fieldsലുധിയാന: അടുത്ത പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും. വോട്ടിന് മെഗാ ഒാഫർ നൽകുന്നത് പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സഞ്ജയ് തല്‍വാറാണ്.
2019 ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എം.പി രണ്‍വീത് സിംഗ് ബിട്ടുവിന് ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു കൊടുക്കുന്ന വാര്‍ഡ് കൗണ്‍സിലർക്കാണ് എം.എൽ.എയുടെ ദുബായ് ട്രിപ്പ് വാഗ്ദാനം. മൂന്ന് രാത്രിയും നാല് പകലുമാണ് യാത്ര. കുടുംബത്തെയും കൂട്ടാം. തെൻറ മണ്ഡലമായ ലുധിയാന ഈസ്റ്റിലെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫർ.
തെൻറ പ്രഖ്യാപനത്തില്‍ യാതൊരു നിയമവിരുദ്ധതയോ തെരഞ്ഞെടുപ്പ് ചട്ടലംഘനമോ ഇല്ലെന്നാണ് സഞ്ജയ് തല്വാറിെൻറ വാദം. വിജയിയുടെ യാത്രക്ക് ചെലവഴിക്കുന്ന പണം, സര്‍ക്കാര്‍ ഫണ്ടോ, പാര്‍ട്ടി ഫണ്ടോ അല്ല. ഇത് ഞാന്‍ അധ്വാനിച്ചു നേടിയ പണമാണെന്നും എം.എല്‍.എ പറയുന്നു.
എം.എല്‍.എ മുമ്പ് മറ്റൊരു പ്രഖ്യാപം നടത്തിയിരുന്നു. അതിലെ വിജയിയായ കൗണ്‍സിലര്‍ ഹര്‍ജിന്തര്‍ പാല്‍ ലല്ലിക്ക് സമ്മാനത്തുകയായ 11 ലക്ഷത്തിെൻറ ചെക്ക് കൈമാറുന്ന ചടങ്ങായിരുന്നു വേദി. ലുധിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വോട്ട് നേടിയ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആണ് ഹര്‍ജിന്തര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.