Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക് വോട്ട്...

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസറുകൾ നേരിടാൻ തയ്യാറായിക്കോളൂ; അസമിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോ​ഗസ്ഥരടങ്ങിയ സംഘം

text_fields
bookmark_border
bjp
cancel

ദിസ്പൂർ: അസമിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടർമാരെ വനം വകുപ്പ് മേധാവി ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. അസമിലെ കരിം​ഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരെയാണ് സ്പെഷ്യൽ ചീഫ് സെക്രട്ടറിയും ഫോറസ്റ്റ് ഫോഴ്സ് മേധാവിയുൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥി ക‍ൃപ നാഥ് മല്ലയ്ക്ക് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ബുൾഡോസറുകളെ നേരിടാൻ തയ്യാറാകാനുമായിരുന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ ഭീഷണി.

സംഭവത്തിൽ പരാതിക്കാർക്ക് വേണ്ടി അഡ്വ. അബ്ദുൾ കാഷിം തലുക്ദാറും അഡ്വ. മൊമൊതാസ് ബീ​​ഗവുമാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. വനം വകുപ്പ് മേധാവി എം.കെ യാദവ്, സിൽചാർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജീവ് കുമാർ ദാസ്, രണ്ട് ഡി.എഫ്.ഒമാരായ അഖിൽ ദത്ത, വിജയ് ടിംബാക് പാൽവെ, ചെരാ​ഗി ഡെപ്യൂട്ടി റെയ്ഞ്ചർമാരായ മനോജ് സിൻഹ, ഫോറസ്റ്റർ അജിത് പോൾ, ബീറ്റ് ഓഫീസർ ഫായിസ് അഹമദ്, ഫോറസ്റ്റ് ​ഗാർഡ് തപഷ് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.

വെള്ളിയാഴ്ചയായിരുന്നു കരിം​ഗഞ്ച് മണ്ഡലത്തിലെ വോട്ടെടുപ്പ്. 69 ശതമാനം മുസ്ലിം വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. 24 സ്ഥാനാർത്ഥികൾ മണ്ഡലത്തിലുണ്ടെങ്കിലും സിറ്റിങ് എം.പിയും കോൺ​ഗ്രസ് നേതാവുമായ ഹാഫിസ് റാഷിദ് അഹമദ് ചൗധരിയും ബി.ജെ.പിയുടെ മല്ലയും തമ്മിലാണ് പോരാട്ടം.

കരി​ഗംഞ്ചിലെ വിവിധ ​ഗ്രാമങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രാദേശിക കോടതിയിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒൻപത് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും 45 ഓളം മറ്റ് വ്യക്തികളും തങ്ങളെ അസഭ്യം പറയുകയും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ചുവെന്നുമായിരുന്നു പരാതി. അസം പൊലീസ് കമാൻഡോ, വനം വകുപ്പ് ഉ​ദ്യോ​ഗസ്ഥർ, സായുധ വനം വകുപ്പ് ​ഗാർഡുകൾ എന്നിവരുൾപ്പെടെയുള്ള സംഘം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ വീട്ടിലെത്തിയെന്നും മണിക്കൂറുകളോളം തെരച്ചിൽ നടത്തുകയും ശേഷം തങ്ങളുടെ ചിത്രങ്ങൾ പകർത്തി മടങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 24നായിരുന്നു പരാതി സമർപ്പിച്ചത്. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജൂൺ 7ന് ശേഷം ബുൾഡോസർ ഉപയോ​ഗിച്ച് അവരെ വീടുകളിൽ നിന്ന് പുറത്താക്കുമെന്നും പരാതിയിലുണ്ട്. അഭയാർത്ഥികൾ, അഭയാർത്ഥിയായ മുസ്ലിങ്ങളുടെ മക്കൾ, തുടങ്ങി അപകീർത്തികരമായ പ്രയോ​ഗങ്ങളാണ് ഉദ്യോ​ഗസ്ഥർ തങ്ങൾക്കെതിരെ നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്താൽ സമാധാനത്തിൽ പ്രദേശത്ത് താമസിക്കാനാകുമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘം പറഞ്ഞതായാണ് പരാതിയിലെ ആരോപണം.

സംഭവത്തിൽ കൃപ നാഥ് മല്ല പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamForest Department officialsLok Sabha Elections 2024
News Summary - Get ready to face the bulldozers if you don't vote for BJP; threat from forest officers to voters
Next Story