Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ghaziabad 9 Men Accused of Assaulting Muslim Man Granted Bail
cancel
Homechevron_rightNewschevron_rightIndiachevron_rightഗാസിയാബാദിൽ...

ഗാസിയാബാദിൽ ​വ​േയാധികന്​ മർദനം; കേസിലെ എല്ലാ പ്രതികൾക്കും​ ഇടക്കാല ജാമ്യം

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 72കാരനായ മുസ്​ലിം വയോധികനെ മർദിച്ച കേസിലെ പ്രതികൾക്ക്​ ഇടക്കാല ജാമ്യം. ആഗസ്റ്റ്​ 17 വരെയാണ്​ ജാമ്യം അനുവദിച്ചിരിക്കുന്നത്​. കേസിൽ ഒമ്പതു പ്രതികളാണുള്ളത്​. ഇതിൽ എട്ടുപേരെ മോചിപ്പിച്ചതായി ലോനി ​ബോർഡർ പൊലീസ്​ സ്​റ്റേഷൻ ഇൻസ്​പെക്​ടർ പറഞ്ഞു.

ജൂൺ അഞ്ചിനാണ്​ കേസിന്​ ആസ്​പദമായ സംഭവം. വയോധികനായ അബ്​ദുസമദ്​ സൈഫിയെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട്​ മർദിച്ച വയോധികന്‍റെ താടിയും പ്രതികൾ മുറിച്ചുമാറ്റിയിരുന്നു.

എന്നാൽ, ആക്രമണത്തിന്​ സാമുദായിക വശമില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്​ ട്വിറ്റർ മേധാവി ഉൾപ്പെടെ നിരവധി കോൺഗ്രസ്​ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ യു.പി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിരുന്നു. സാമുദായിക സ്​പർദ സൃഷ്​ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim manGhaziabad mans assault
News Summary - Ghaziabad 9 Men Accused of Assaulting Muslim Man Granted Bail
Next Story