ഗാസിയാബാദ് ആക്രമണ കേസ്: സമാജ്വാദി പാർട്ടി നേതാവിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി പൊലീസ്
text_fieldsലഖ്നോ: ഗാസിയാബാദിൽ മുസ്ലിം വയോധികനെ ആക്രമിക്കുകയും ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് വേട്ട തുടരുന്നു. ആക്രമണത്തിെൻറ വിഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സമാജ്വാദി പാർട്ടി പ്രാദേശിക നേതാവിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയാണ് ഏറ്റവുമൊടുവിൽ ഗാസിയാബാദ് പൊലീസിെൻറ പ്രതികാര നടപടി. ജൂൺ 19നാണ് ഉമ്മേദ് പഹൽവാൻ ഇദ്രീസിയെ കസ്റ്റഡിയിലെടുത്തിരുന്നത്. വയോധികനായ അബ്ദുൽ സമദ് സെയ്ഫിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ അനാവശ്യമായി വിഡിയോയിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു ഇദ്രീസിയെ അറസ്റ്റ് ചെയ്തത്. മതസ്പർധ പരത്തുന്നതിനെതിരായ 153 എ ഉൾപെടെ വിവിധ വകുപ്പുകളും ചുമത്തി.
ഗാസിയാബാദിൽ ഒരു ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ സംഘം വീട്ടിനുള്ളിൽ അടച്ചിട്ട് സെയ്ഫിയെ മർദിച്ചെന്നാണ് പരാതി. സംഘം സെയ്ഫിയുടെ താടി മുറിക്കുകയും ചെയ്തു. ജൂൺ അഞ്ചിന് നടന്ന ആക്രമണത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ജൂൺ 14നാണ്. ആക്രമണത്തിന് വർഗീയതലമില്ലെന്നും വിഡിയോ പ്രചരിപ്പിച്ച് മതസ്പർധ ഉണർത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് ആരോപിച്ചു. സമൂഹ മാധ്യമമായ ട്വിറ്റർ, ഓൺലൈൻ പോർട്ടലായ 'വയർ', മാധ്യമ പ്രവർത്തകരായ റാണ അയ്യൂബ്, സബ നഖ്വി, മുഹമ്മദ് സുബൈർ, കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, മസ്ഖൂർ ഉസ്മാനി, സമ മുഹമ്മദ് തുടങ്ങിയവർക്കെതിരെയും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.